ഇൻഡോർ: പർദേശിപുരത്ത് അംഗൻവാടി കേന്ദ്രത്തിനുള്ളിൽ മദ്യപിക്കുന്നത് ചോദ്യം ചെയ്ത പത്രപ്രവർത്തകനെ ആക്രമത്തിച്ചതായി പരാതി(journalist was attacked). ടൈംസ് ഓഫ് ഇന്ത്യയിലെ ലേഖകൻ സാഗർ ചൗക്‌സെയെയാണ് ഒരു സംഘം ആളുകൾ കൂട്ടം ചേർന്ന് ആക്രമിച്ചത്.
ജോലി കഴിഞ്ഞ് സാഗർ വീട്ടിലേക്ക് മടങ്ങും വഴിയാണ് സംഭവം നടന്നത്. വീടിനോട് ചേർന്നുള്ള ഒരു അംഗൻവാടി കേന്ദ്രത്തിൽ ഒരു സംഘം ആളുകൾ മദ്യപിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നത് കണ്ടു. തുടർന്ന് സാഗർ സംഭവത്തിൽ ഇടപെടുകയായിരുന്നു. ഇതാണ് ആക്രമണത്തിലേക്ക് നയിച്ചത്.
ആക്രമത്തിൽ പരിക്കേറ്റ സാഗർ പോലീസിൽ പരാതി നൽകി. ഇതോടെ സംഘത്തിലുള്ള കണ്ടാൽ തിരിച്ചറിയുന്ന രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ശുഭം ചൗക്‌സെ, കുനാൽ പൻവാർ എന്നീ രണ്ട് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.