
സരൺ: ബിഹാറിൽ മതചടങ്ങിനിടെ ഷെഡ് തകർന്ന് വീണ് നിരവധി പേർക്ക് പരിക്ക്. സരൺ ജില്ലയിലെ ഇഷാവ്പൂർ ബ്ലോക്കിലാണ് സംഭവം നടന്നത്. അപകടത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ പ്രചരിക്കുന്നുണ്ട്.
മഹാവീർ അഖാര ഘോഷയാത്രക്കിടെ ആളുകൾ ഷെഡിന് മുകളിൽ നിന്ന് നൃത്തപരിപാടികൾ കാണുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.