
ജയ്സാൽമീർ: ജയ്സാൽമീരിൽ കുടുംബകലഹത്തെ തുടർന്ന് 19 കാരനെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് കൊലപ്പെടുത്തി(murder). പഞ്ച്പീപാലി ഗ്രാമ സ്വദേശിയായ അനീഷ് ഖാൻ (19) ആണ് കൊല്ലപ്പെട്ടത്.
വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അനീഷ് ഖാന് അകന്ന ബന്ധത്തിലെ ഒരു വിധവയായ സ്ത്രീയുമായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്നും ഇതേ തുടർന്ന് കുടുംബവുമായി നിരന്തരം വഴക്കുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇതാണ് ആക്രമണത്തിലേക്ക് നയിച്ചത്.
അതേസമയം, ഗുരുതരാവസ്ഥയിലായ ഖാനെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കുടുംബം പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.