
ഇൻഡോർ : സംസ്ഥാനത്തെ ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് അനധികൃത മദ്യ കച്ചവടത്തിനെതിരെ എക്സൈസ് വകുപ്പ് നടത്തിയ റെയ്‌ഡുകളിൽ 10 കേസുകൾ രജിസ്റ്റർ ചെയ്തു(Illegal liquor trade). റെയ്‌ഡിൽ 120 ലിറ്റർ പ്രാദേശികമായി നിർമ്മിച്ച മദ്യവും 1,500 കിലോഗ്രാം മഹുവ ലഹാനും പിടിച്ചെടുത്തു.
അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ അഭിഷേക് തിവാരിയുടെ നിർദ്ദേശപ്രകാരം ഭോണ്ടിയ തലാബ്, ബഞ്ചാരി, ഭട്ഖേഡി എന്നിവയുൾപ്പെടെ മൊഹൗവിലെ വിവിധ സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. റെയ്ഡിനെ തുടർന്ന് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തു. അതേസമയം പിടിച്ചെടുത്ത മദ്യം സംഭവസ്ഥലത്ത് തന്നെ നശിപ്പിച്ചതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.