
കൊളംബോ: ശ്രീലങ്കയിൽ അനധികൃത മത്സ്യബന്ധനം നടത്തിയതിന് 12 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ നാവികസേന അറസ്റ്റ് ചെയ്തു(Illegal fishing). വടക്കൻ ശ്രീലങ്കയിലെ ജാഫ്നയ്ക്ക് സമീപം സെപ്റ്റംബർ 28 ന് പുലർച്ചെയാണ് സംഭവം നടന്നത്.
മത്സ്യബന്ധനത്തിന് ഇവർ ഉപയോഗിച്ച ബോട്ടും നാവികസേന പിടിച്ചെടുത്തു. ശ്രീലങ്കൻ തീരസംരക്ഷണ സേനയുമായി സഹകരിച്ച് വടക്കൻ നാവിക കമാൻഡാണ് ഓപ്പറേഷൻ നടത്തിയത്.