
ഗാന്ധിനഗർ: ഗാന്ധിനഗറിലെ 700-ലധികം അനധികൃത കയ്യേറ്റങ്ങൾ പൊളിച്ചുമാറ്റാനുള്ള നടപടികൾ ആരംഭിച്ചു(Illegal encroachment). ജില്ലാ ഭരണകൂടവും പോലീസും ചേർന്നാണ് അനധികൃത കൈയേറ്റക്കാരെ ഒഴുപ്പിക്കാനുള്ള പൊളിച്ചുമാറ്റൽ യജ്ഞത്തിന് ഇന്ന് തുടക്കം കുറിച്ചത്.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി സർക്കാർ ഭൂമിയിൽ നിർമ്മിച്ചിട്ടുളള 700-ലധികം കെട്ടിടങ്ങളാണ് പൊളിച്ചു മാറ്റുക. നിലവിൽ ജിഇബി, പെതാപൂർ, ചരേഡി എന്നിവിടങ്ങളിലും സബർമതി നദിയുടെ തീരങ്ങളിലും ഒഴുപ്പിക്കൽ നടപടി പുരോഗമിക്കുകയാണ്.