Illegal beef sale

അനധികൃത ബീഫ് വിൽപ്പന: പരിശോധന നടന്നത് 178 സ്ഥലങ്ങളിൽ; പിടിച്ചെടുത്തത് 1,700 കിലോയിലധികം ബീഫ് | Illegal beef sale

2021 ലെ കന്നുകാലി നിരോധന നിയമപ്രകാരമാണ് പരിശോധന ശക്തമാക്കിയത്.
Published on

ഗുവാഹത്തി: അസമിൽ നിന്നും അനധികൃത ബീഫ് വിൽപ്പന നടത്തിയ 196 പേരെ പോലീസ് അറസ്റ്റ് ചെയ്തു(Illegal beef sale). രണ്ടു ദിവസങ്ങളായി വിവിധ ജില്ലകളിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കശാപ്പുശാലകൾ തുടങ്ങി 178 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്.

ഇവിടെങ്ങളിൽ നിന്നും 1,700 കിലോയിലധികം ബീഫ് പിടിച്ചെടുത്തു. 2021 ലെ കന്നുകാലി നിരോധന നിയമപ്രകാരമാണ് പരിശോധന ശക്തമാക്കിയത്. ക്ഷേത്രങ്ങൾക്ക് സമീപവും ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിലും കന്നുകാലികളെ കൊല്ലുന്നതും ബീഫ് വിൽക്കുന്നതും ഈ നിയമ പ്രകാരം നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

Times Kerala
timeskerala.com