‘ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ മാറും, ബാക്ടീരിയ, ഫംഗസ്‌ എന്നിവ നശിക്കും’: മദ്രാസ് IIT ഡയറക്ടർ | IIT director about drinking cow urine

അച്ഛന് പനി വന്നപ്പോൾ സന്യാസി നിർദേശിച്ചതനുസരിച്ച് ഗോമൂത്രം കുടിച്ചുവെന്നും, പനി 15 മിനിറ്റുള്ളിൽ പമ്പ കടന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
‘ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ മാറും, ബാക്ടീരിയ, ഫംഗസ്‌ എന്നിവ നശിക്കും’: മദ്രാസ് IIT ഡയറക്ടർ | IIT director about drinking cow urine
Published on

ചെന്നൈ: ഗോമൂത്രം കുടിച്ചാൽ അസുഖങ്ങൾ മാറുമെന്ന് പറഞ്ഞ് മദ്രാസ് ഐ ഐ ടി ഡയറക്ടർ വി കാമകോടി രംഗത്തെത്തി. അച്ഛന് പനി വന്നപ്പോൾ സന്യാസി നിർദേശിച്ചതനുസരിച്ച് ഗോമൂത്രം കുടിച്ചുവെന്നും, പനി 15 മിനിറ്റുള്ളിൽ പമ്പ കടന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(IIT director about drinking cow urine)

ഗോമൂത്രത്തിന് ബാക്ടീരിയയെയും ഫംഗസിനെയും നശിപ്പിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാമകോടിയുടെ പരാമർശം ചെന്നൈയിലെ ഗോപൂജാ ചടങ്ങിലാണ്.

അതേസമയം, ഈ പരാമർശത്തിനെതിരെ കോൺഗ്രസ് എം പി കാർത്തി ചിദംബരം രംഗത്തെത്തി. അശാസ്ത്രീയമായ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും, അത് പദവിക്ക് നിരക്കാത്തതാണെന്നുമാണ് അദ്ദേഹത്തിൻ്റെ വിമർശനം.

Related Stories

No stories found.
Times Kerala
timeskerala.com