"ദക്ഷിണേന്ത്യ സന്ദര്‍ശിച്ചാല്‍ കങ്കണയുടെ കരണത്തടിക്കണം"; മുന്‍ തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷന്റെ പ്രസ്താവന വിവാദത്തിൽ | Kangana

ഇന്ത്യയില്‍ എവിടെയും സഞ്ചരിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും ആര്‍ക്കും തന്നെ തടയാന്‍ കഴിയില്ലെന്നും കങ്കണ
Kangana
Published on

ന്യൂഡല്‍ഹി: നടിയും എംപിയുമായ കങ്കണ റണാവത്തിനെതിരെ മുന്‍ തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ. എസ് അഴഗിരി നടത്തിയ പ്രസ്താവന വിവാദത്തിൽ. കങ്കണ റണാവത്ത് ഏതെങ്കിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനം സന്ദര്‍ശിച്ചാല്‍ അവരെ തല്ലണമെന്നാണ് അഴഗിരി പറഞ്ഞത്. കങ്കണ ഇതിന് മറുപടിയും നല്‍കിയിട്ടുണ്ട്.

ഇന്ത്യയില്‍ എവിടെ വേണമെങ്കിലും തനിക്ക് പോകാമെന്നും ആര്‍ക്കും തന്നെ തടയാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു. തന്നെ വെറുക്കുന്നവരുണ്ടെങ്കിലും അതുപോലെ തന്നെ സ്‌നേഹിക്കുന്നവരും ഉണ്ടെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.

ഇന്നലെ, 10-15 കര്‍ഷകര്‍ എന്റെ അടുത്ത് വന്ന്, 'കര്‍ഷക സ്ത്രീകള്‍ ദുര്‍ബലമായ ഭൂമിയില്‍ ജോലി ചെയ്യുന്നു' എന്ന് കങ്കണ റണാവത്ത് പറഞ്ഞുവെന്ന് പറഞ്ഞതായി വാർത്ത ഏജൻസിയോട് സംസാരിക്കവേ കെഎസ് അഴഗിരി പറഞ്ഞു. വയലുകളില്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും അവര്‍ അങ്ങേയറ്റം കഠിനാധ്വാനികളും ധൈര്യശാലികളുമാണെന്നും എന്തും ചെയ്യാന്‍ കഴിയുമെന്നും ഒരു റിപ്പോര്‍ട്ടര്‍ തന്നോട് പറഞ്ഞതായും അഴഗിരി പറഞ്ഞു.

"100 രൂപ തന്നാല്‍ എവിടെയും പോകാമെന്ന് കങ്കണ മറുപടി നല്‍കി. ഇത് കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. അവര്‍ ഒരു വനിതാ എംപിയാണ്, എന്നിട്ടും അവര്‍ സ്ത്രീ കര്‍ഷകരെ വിമര്‍ശിക്കുന്നു. ആ സ്ത്രീകള്‍ ഗ്രാമീണ ഇന്ത്യയില്‍ നിന്നുള്ളവരാണ്." - കെ.എസ്. അഴഗിരി പറഞ്ഞു.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കങ്കണ റണാവത്ത് വിമാനത്താവളത്തില്‍ പോയപ്പോള്‍ ഒരു വനിതാ സുരക്ഷാ ജീവനക്കാരി അവരെ അടിച്ചുവെന്നും അഴഗിരി പറഞ്ഞു. "കങ്കണ ഞങ്ങളുടെ പ്രദേശത്തേക്ക് വന്നാല്‍ വിമാനത്താവളത്തിലെ വനിതാ സുരക്ഷാ ജീവനക്കാരി ചെയ്തതുപോലെ ചെയ്യണമെന്ന് ഞാന്‍ അവരോട് പറഞ്ഞിട്ടുണ്ട്. അപ്പോള്‍ മാത്രമേ അവര്‍ക്ക് തെറ്റ് തിരുത്താന്‍ കഴിയൂ." - അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com