ഇരുപത് രൂപയുണ്ടെങ്കിൽ സിം 90 ദിവസം ആക്ടീവാകും; പുതിയ മാനദണ്ഡവുമായി ട്രായ്

ഇരുപത് രൂപയുണ്ടെങ്കിൽ സിം 90 ദിവസം ആക്ടീവാകും; പുതിയ മാനദണ്ഡവുമായി ട്രായ്
Published on

cഡൽഹി: മിക്ക ആളുകളുടെയും കൈയിൽ രണ്ട് സിം കാർഡുകൾ ഉണ്ടാകും. ഒന്ന് സ്ഥിരമായി ഉപയോഗിക്കുന്നുണ്ടെങ്കിൽ രണ്ടാമത്തെ സിം അടിയന്തരഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കുന്നവരാകും മിക്കവരും. എന്നാൽ സെക്കൻഡറി സിം കട്ടാകാതിരിക്കാൻ റീച്ചാർജ് ചെയ്യാൻ വലിയ തുക ചെലവഴിക്കേണ്ടിവരുന്ന അവസ്ഥയാണ് നിലവിൽ ഉള്ളത്. അതിന് പരിഹാരമായിരിക്കുകയാണ് പുതിയ ​നിയമം.

പ്രീപെയ്‌ഡ് സിം കാര്‍ഡുകള്‍ ആക്ടീവായി നിർത്താൻ 20 രൂപ ചെലവാക്കിയാൽ. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) വരുത്തിയ പുതിയ മാറ്റങ്ങള്‍ ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നതാണ്. സിം കാര്‍ഡില്‍ കുറഞ്ഞത് 20 രൂപ ബാലന്‍സുണ്ടെങ്കില്‍ ആ സിം ആക്റ്റീവായി നിലനിത്തണമെന്നതാണ് ഏറ്റവും പുതിയ മാനദണ്ഡം. നിലവിൽ എല്ലാ മാസവും ആക്ടീവായി നിലനിർത്താൻ ഏകദേശം 199 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യണമായിരുന്നു. ഇത് വലിയ ഭാരമാണ് ഉപയോക്താക്കൾക്ക് ഉണ്ടാക്കിയിരുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com