
പാറ്റ്‌ന : ഹോളി ആഘോഷത്തിനിടെ പോലീസുകാരനോട് നൃത്തം ചെയ്യാന്‍ ആജ്ഞാപിച്ചു രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവ് തേജ് പ്രതാപ് യാദവ്. വിസമ്മതിച്ചാൽ സസ്‌പെന്‍ഡ് ചെയ്യുമെന്നും തേജ് പ്രതാപ് പോലീസുകാരന് മുന്നറിയിപ്പ് നൽകി.
ശനിയാഴ്ച ബിഹാറിലെ പാറ്റ്‌നയില്‍ തേജ് പ്രതാപ് യാദവ് പാർട്ടി അനുഭാവികളോടൊപ്പം ഹോളി ആഘോഷിക്കുന്നതിനിടെയാണ് സംഭവം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. വലിയ വിമർശനമാണ് തേജ് പ്രതാപ് യാദവിന് നേരിടേണ്ടി വരുന്നത്.
ആര്‍ജെഡി നേതാവിന്റെ നിര്‍ദേശത്തിന് പിന്നാലെ പോലീസുകാരന്‍ നൃത്തം ചെയ്യുന്നതും വീഡിയോയി കാണാം. വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ വിമര്‍ശനവുമായി ബിഹാര്‍ ഉപമുഖ്യമന്ത്രി വിജയ് കുമാര്‍ സിന്‍ഹ രംഗത്തെത്തി.