Description
Digital Voice of Kerala
Friday, February 27, 2026

Digital Voice of Kerala
HomeNational'സിൽവർ ലൈൻ പദ്ധതി പ്രായോഗികമല്ല, സംസ്ഥാനത്തിന് താൽപ്പര്യം ഉണ്ടെങ്കിൽ അതിവേഗ റെയിൽ...

‘സിൽവർ ലൈൻ പദ്ധതി പ്രായോഗികമല്ല, സംസ്ഥാനത്തിന് താൽപ്പര്യം ഉണ്ടെങ്കിൽ അതിവേഗ റെയിൽ പരിഗണിക്കാം’: പാർലമെൻ്റിൽ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് | High-speed rail

ന്യൂഡൽഹി: സിൽവർ ലൈൻ പദ്ധതി വലിയ പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുമെന്നും പ്രായോഗികമല്ലാത്ത അത് നടപ്പാക്കാൻ കഴിയില്ലെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. രാജ്യസഭയിൽ ഹാരീസ് ബീരാൻ എം.പിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.(If the state is interested, high-speed rail can be considered, Union Minister Ashwini Vaishnaw in Parliament)

നിലവിലെ സിൽവർ ലൈൻ പദ്ധതി പ്രായോഗികമല്ല. സംസ്ഥാനത്തിന് താൽപ്പര്യമുണ്ടെങ്കിൽ ആർ.ആർ.ടി.എസ് അല്ലെങ്കിൽ ഹൈസ്പീഡ് റെയിൽ പദ്ധതി പരിഗണിക്കാം. കേരള സർക്കാർ റെയിൽവേ വികസനവുമായി സഹകരിക്കുന്നില്ലെന്ന് മന്ത്രി വിമർശിച്ചു. സംസ്ഥാനത്തെ റെയിൽവേ പദ്ധതികൾക്കായി ഇതുവരെ 14 ശതമാനം ഭൂമി മാത്രമാണ് ഏറ്റെടുത്ത് നൽകിയത്.

പദ്ധതികൾ നടപ്പാക്കാൻ ഭൂമി ഏറ്റെടുത്ത് നൽകുന്നതിൽ സംസ്ഥാനം പിന്തുണ നൽകണം. സംസ്ഥാനം സഹകരിച്ചില്ലെങ്കിൽ റെയിൽവേയ്ക്ക് എങ്ങനെ മുന്നോട്ട് പോകാൻ കഴിയുമെന്നും മന്ത്രി ചോദിച്ചു. സംസ്ഥാന സർക്കാരിനെതിരായ മന്ത്രിയുടെ വിമർശനത്തിൽ ഇടത് അംഗങ്ങൾ സഭയിൽ ബഹളം വെച്ചു. എന്നാൽ കേന്ദ്രത്തെ മാത്രം കുറ്റപ്പെടുത്തരുതെന്ന് സഭാ അധ്യക്ഷൻ നിർദ്ദേശിച്ചു.

തിരൂർ സ്റ്റേഷനിൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവ.യ മറുപടി. നിലവിൽ 90 ട്രെയിനുകൾ തിരൂരിൽ നിർത്തുന്നുണ്ട്. കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് വേണമെന്ന ആവശ്യം പരിശോധിക്കും. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി തിരൂർ സ്റ്റേഷൻ വികസിപ്പിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala