ന്യൂഡൽഹി: വോട്ടർപ്പട്ടികയിലെ വിവരങ്ങളിൽ മാറ്റംവരുത്തിയാൽ ഫോട്ടോപതിച്ച പുതിയ തിരിച്ചറിയൽ കാർഡ് 15 ദിവസത്തിനകം നൽകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി(Election Commission). മാത്രമല്ല; ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറുടെ കീഴിൽ പുതിയ വോട്ടർ ഐഡി നിർമ്മിക്കപ്പെടുന്നത് മുതൽ അത് വോട്ടർമാർക്ക് ലഭ്യമാകുന്നതുവരെയുള്ള കാര്യങ്ങൾ നേരിട്ട് ട്രാക്ക് ചെയ്യപ്പെടുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.
തത്സമയ ട്രാക്കിങ് സംവിധാനം ഉറപ്പാക്കുകയാണ് ഈ നടപടികൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. മാത്രമല്ല; വോട്ടർ ഐഡിയുടെ ഓരോ ഘട്ടത്തിലും വോട്ടർമാർക്ക് അറിയിപ്പുകൾ നൽകാൻ എസ്എംഎസ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇനി മുതൽ നിലവിലുള്ള വോട്ടറുടെ വിവരങ്ങളിൽ മാറ്റം വരുത്തുക, പുതുതായി പേരുചേർക്കൽ എന്നിവ നടത്തിയാൽ 15 ദിവസത്തിനകം വോട്ടർ ഐ.ഡി ലാഭയമാകും.