‘രാജിവെച്ചില്ലെങ്കിൽ ബാബ സിദ്ദിഖിയുടെ അതേ വിധി നേരിടേണ്ടി വരും’; യോ​ഗി ആദിത്യനാഥിനെതിരായ വധഭീഷണിയിൽ യുവതിയെ അറസ്റ്റ് ചെയ്തു

‘രാജിവെച്ചില്ലെങ്കിൽ ബാബ സിദ്ദിഖിയുടെ അതേ വിധി നേരിടേണ്ടി വരും’; യോ​ഗി ആദിത്യനാഥിനെതിരായ വധഭീഷണിയിൽ യുവതിയെ അറസ്റ്റ് ചെയ്തു
Published on

മുംബൈ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെതിരെ വധഭീഷണി സന്ദേശം വന്ന സംഭവത്തിൽ യുവതി പിടിയിൽ. സന്ദേശം അയച്ച മൊ​ബൈൽ നമ്പർ ഉടമയായ യുവതിയെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. ഫാത്തിമ ഖാന്‍ എന്ന യുവതിയാണ് പോലീസിന്റെ പിടിയിലായത്. യുവതിക്ക് മാനസിക ആരോ​ഗ്യ പ്രശ്നങ്ങളുള്ളതായാണ് പൊലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. മഹാരാഷ്ട്രയിലെ താനെ സ്വ​ദേശിയാണ് ഇവർ.

ശനിയാഴ്ച വൈകുന്നേരമാണ് മുംബൈ പൊലീസിന് ഭീഷണി സന്ദേശം ലഭിച്ചത്. 10 ദിവസത്തിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചില്ലെങ്കിൽ കൊല്ലപ്പെട്ട ബാബാ സിദ്ദിഖീയുടെ അവസ്ഥയായിരിക്കുമെന്നാണ് സന്ദേശത്തിൽ പറഞ്ഞത്. ഇതേതുടർന്ന് മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചിരുന്നു. നേരത്തെ ബോളിവുഡ് താരം സൽമാൻ ഖാനെതിരെയും ഭീഷണി സന്ദേശം വന്നിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com