

ന്യൂഡൽഹി: മൃഗസുരക്ഷ ഉറപ്പാക്കുന്നതിനും പൊതു ശുചിത്വം പാലിക്കുന്നതിനും ബക്രീദ് ദിനത്തിൽ നിയമവിരുദ്ധമായി മൃഗങ്ങളെ കൊല്ലുന്നതിനെതിരെ കർശനമായ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് ഡൽഹി സർക്കാർ(Eid-ul-Adha). പെരുനാൾ ദിനമായ നാളെ പശുക്കൾ, കന്നുകുട്ടികൾ, ഒട്ടകങ്ങൾ, മറ്റ് നിരോധിത മൃഗങ്ങൾ എന്നിവയെ നിയമവിരുദ്ധമായി ബലിയർപ്പിക്കരുതെന്നാണ് നിർദേശം നൽകിയിരിക്കുന്നത്.
ഇത് നടപ്പിലാക്കാൻ കമ്മീഷണർമാർ, ജില്ലാ മജിസ്‌ട്രേറ്റുമാർ, ഡെപ്യൂട്ടി പോലീസ് കമ്മീഷണർമാർ എന്നിവരുൾപ്പെടെ എല്ലാ ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയാണ് പ്രസ്താവന ഇറക്കിയിരിക്കുന്നത്. ഇതിൽ നഗരത്തിലുടനീളം അനധികൃത മൃഗ വിപണികളും അനധികൃത കശാപ്പ് കേന്ദ്രങ്ങളും ഉയർന്നുവരുന്നതിനെക്കുറിച്ചും ആശങ്കയും പ്രകടിപ്പിച്ചിട്ടുണ്ട്.