
ډ ഫ്ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്സില്‍ 4500 രൂപ വരെയുള്ള പത്തു ശതമാനം അധിക ഡിസ്ക്കൗണ്ട്
ډ ഐഫോണ്‍ 17, മറ്റ് ആപ്പിള്‍ ഉല്‍പന്നങ്ങള്‍ തുടങ്ങിയവയില്‍ ആറായിരം രൂപ വരെ തല്‍ക്ഷണ ക്യാഷ്ബാക്ക്
ډ എല്‍ജി, ഹെയര്‍, പാനസോണിക് തുടങ്ങിയവയില്‍ നിന്നുള്ള ഇലക്ട്രോണിക്സില്‍ 50,000 രൂപ വരെ ക്യാഷ്ബാക്ക്/ ഇളവ്
വന്‍കിട ബ്രാന്‍ഡുകളുടെ ഓണ്‍ലൈന്‍ ഷോപ്പിങ്, മൊബൈലുകള്‍, ഇലക്ട്രോണിക്സ്, ഫാഷന്‍, യാത്ര, പലചരക്കുകള്‍, ക്വിക് കോമേഴ്സ്, ഫര്‍ണീച്ചര്‍, ഡൈനിങ് തുടങ്ങി വിവിധ വിഭാഗങ്ങളില്‍ ആകര്‍ഷകമായ നിരവധി ആനുകൂല്യങ്ങളുമായി ഐസിഐസിഐ ബാങ്കിന്‍റെ വാര്‍ഷിക ഫെസ്റ്റീവ് ബൊണാന്‍സ വീണ്ടുമെത്തുന്നു. ബാങ്കിന്‍റെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് 50,000 രൂപ വരെയുള്ള ഇളവുകളും ക്യാഷ്ബാക്കുകളും നേടാന്‍ ഇതു സഹായകമാകും. ഇന്‍റര്‍നെറ്റ് ബാങ്കിങ്, കാര്‍ഡ് ഇല്ലാതെയുള്ള ഇഎംഐ, കണ്‍സ്യൂമര്‍ ഫിനാന്‍സ് തുടങ്ങിയവ വഴിയും ഈ ആനുകൂല്യങ്ങള്‍ കരസ്ഥമാക്കാം. ഇതിനു പുറമേ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ചെലവുകള്‍ ഇല്ലാത്ത ഇഎംഐ പ്രയോജനപ്പെടുത്താനും സാധിക്കും.
ആപ്പിള്‍, ഫ്ളിപ്കാര്‍ട്ട്, ക്രോമ, റിലയന്‍സ് ഡിജിറ്റല്‍, വണ്‍പ്ലസ്, മെയ്ക്ക് മൈ ട്രിപ്പ്, ഗോയ്ബിബോ, യാത്ര, ബ്ലിങ്കിറ്റ്, സ്വിഗ്ഗി, അജിയോ, ഡിസ്ട്രിക്ട്, പെപ്പര്‍ഫ്രൈ തുടങ്ങി വിവിധ മുന്‍നിര ബ്രാന്‍ഡുകളുമായാണ് ബാങ്ക് സഹകരിക്കുന്നത്. ഫ്ളിപ്കാര്‍ട്ടിന്‍റെ ബിഗ് ബില്യണ്‍ ഡേയ്സുമായും സഹകരണമുണ്ട്. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് പരമാവധി 4500 രൂപയെന്ന നിലയില്‍ പത്തു ശതമാനം ഇളവാണ് വിവിധ ഉല്‍പന്നങ്ങള്‍ക്കായി സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ രണ്ടു വരെ ലഭിക്കുക.
ആപ്പിള്‍ അംഗീകൃത സ്റ്റോറുകളില്‍ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍, ഡെബിറ്റ് കാര്‍ഡുകള്‍ വഴിയുള്ള ഇഎംഐ എന്നിവ ഉപയോഗിച്ചു നടത്തുന്ന വാങ്ങലുകളില്‍ 6000 രൂപ വരെയുള്ള തല്‍ക്ഷണ ക്യാഷ്ബാക്ക് ഉപഭോക്താക്കള്‍ക്കു ലഭിക്കും. څഐ ഫോണ്‍ ഫോര്‍ ലൈഫ് പദ്ധതി' തെരഞ്ഞെടുക്കാനും ഉപഭോക്താക്കള്‍ക്കു കഴിയും. ഏറ്റവും പുതിയ ഐഫോണ്‍ 17ന്‍റെ വിലയുടെ 75 ശതമാനം ചെലവുകളില്ലാത്ത 24 ഇഎംഐകള്‍ വഴി അടച്ച് ഇതു പ്രയോജനപ്പെടുത്താനാവും. ഈ ആനുകൂല്യങ്ങള്‍ക്കു പുറമേ വായ്പാ പദ്ധതികളിലും പ്രത്യേക ആനുകൂല്യങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
എല്ലാ വര്‍ഷവും ഉല്‍സവ കാലത്ത് അധിക ആഹ്ലാദവും മൂല്യവുമാണ് ഫെസ്റ്റീവ് ബൊണാന്‍സയിലൂടെ തങ്ങള്‍ ലഭ്യമാക്കുന്നതെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ഐസിഐസിഐ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാകേഷ് ഝാ പറഞ്ഞു. മുന്‍നില ബ്രാന്‍ഡുകളിലായുള്ള വിപുലമായ ആനുകൂല്യങ്ങള്‍, ഉപഭോക്താക്കളുടെ വളര്‍ന്നു വരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്ന വിധത്തില്‍ രൂപകല്‍പന ചെയ്തിട്ടുള്ള ഇളവുകള്‍ തുടങ്ങിയവ ലഭ്യമാക്കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ട്. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, ഇന്‍റര്‍നെറ്റ് ബാങ്കിങ്, കാര്‍ഡ് ഇല്ലാത്ത ഇഎംഐ, കണ്‍സ്യൂമര്‍ ഫിനാന്‍സ് തുടങ്ങിയവയിലൂടെ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഇവ പ്രയോജനപ്പെടുത്താം. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളിലൂടെ ചെലവുകളില്ലാത്ത ഇഎംഐ തെരഞ്ഞെടുക്കാനും ഉപഭോക്താക്കള്‍ക്കു കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫെസ്റ്റീവ് ബൊണാന്‍സയുടെ മുഖ്യ ആനുകൂല്യങ്ങളില്‍ ഉള്‍പ്പെടുന്നവ.
ډ ഓണ്‍ലൈന്‍ ഷോപ്പിങ്: സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ രണ്ടു വരെയുള്ള ഫ്ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡെയ്സില്‍ 4500 രൂപ വരെയുള്ള നിലയില്‍ പത്തു ശതമാനം അധിക ഡിസ്ക്കൗണ്ട്.
ډ മൊബൈല്‍ ഫോണുകള്‍: ഐഫോണ്‍ 17-ല്‍ ആറായിരം രൂപ വരെ തല്‍ക്ഷണ കാഷ്ബാക്ക്. വണ്‍ പ്ലസില്‍ 5000 രൂപ വരേയും നത്തിങ് സ്മാര്‍ട്ട് ഫോണുകളില്‍ 15,000 രൂപ വരേയും ഇളവ്.
ډ ഇലക്ട്രോണിക്സ്: എല്‍ജി, ഹെയര്‍, പാനസോണിക്, ബ്ലൂസ്റ്റാര്‍, ജെബിഎല്‍ തുടങ്ങി വിവിധ ഇലക്ട്രോണിക്സ് ബ്രാന്‍ഡുകളില്‍ 50,000 രൂപ വരെ കാഷ് ബാക്ക് / ഇളവ്. ക്രോമ, റിലയന്‍സ് ഡിജിറ്റല്‍ എന്നിവിടങ്ങളില്‍ വിപുലമായ ഉല്‍പന്നങ്ങളില്‍ ആകര്‍ഷകമായ ഇളവുകളും ഉപഭോക്താക്കള്‍ക്ക് നേടാം.
ډ ഫാഷന്‍; ടാറ്റാ ക്ലിക്കില്‍ 15 ശതമാനം ഇളവ്. അജിയോയില്‍ 10 ശതമാനം ഇളവ്
ډ യാത്ര: ഫ്ളൈറ്റുകള്‍, ഹോട്ടല്‍, ഹോളീഡേ തുടങ്ങിയവയിലായി മെയ്ക്ക് മൈ ട്രിപ്പ്, ഗോയ്ബിബോ, യാത്ര, ഈസ് മൈ ട്രിപ്, ഇക്സിഗോ, പേടിഎം ഫ്ളൈറ്റ്സ് തുടങ്ങിയ വിവിധ പ്ലാറ്റ് ഫോമുകളില്‍ 10,000 രൂപ വരെ ഇളവ്
ډ പലചരക്ക്: ബിഗ് ബാസ്ക്കറ്റ്, ബ്ലിങ്കിറ്റ്, സ്വിഗ്ഗി, ഇന്‍സ്റ്റാമാര്‍ട്ട് എന്നിവയില്‍ ഇളവ്
ډ ഡൈനിങും എന്‍റര്‍ടൈന്‍മെന്‍റും: സ്വിഗ്ഗി, ഈസി ഡൈനര്‍, ബിരിയാണി ബൈ കിലോ, ഡിസ്ട്രിക്ട് തുടങ്ങിയവയില്‍ ഇളവുകള്‍
ډ ഫര്‍ണീച്ചറുകളും ഹോം ഡെക്കോറും: പെപ്പര്‍ഫ്രൈ, ലിവ്സ്പെയ്സ്, ദി സ്ലീപ് കമ്പനി തുടങ്ങിയ ബ്രാന്‍ഡുകളില്‍ 35 ശതമാനം വരെ ഇളവ്
ډ പ്രത്യേക ഓഫറുകള്‍: അവിസ്, വെല്‍കം ഹെറിറ്റേജ്, നാഷര്‍ മൈല്‍സ്, ഡെയ്ലി ഒബ്ജക്ട്സ്, ഐജിപി, എലിവാസ്, അലായ സ്റ്റേയ്സ്, സ്റ്റെര്‍ലിങ് ഹോളീഡേയ്സ് തുടങ്ങിയവയില്‍ 35 ശതമാനം വരെ ഇളവ്
ബാങ്കുകളില്‍ നിന്നുള്ള വായ്പകളിലെ ഉല്‍സവ കാല ആനുകൂല്യങ്ങള്‍
ډ ഭവന വായ്പകള്‍
ശമ്പളക്കാര്‍ക്ക് 5000 രൂപയും നികുതികളും എന്ന പ്രത്യേക പ്രോസസ്സിങ് ഫീസ്. കോര്‍പ്പറേറ്റുകള്‍ക്ക് പ്രത്യേക പലിശ നിരക്ക്. ആനുകൂല്യങ്ങള്‍ 2025 ഡിസംബര്‍ 15 വരെ ബാധകം.
ډ വാഹന വായ്പകള്‍
ഇന്‍സ്റ്റന്‍റ് ഓട്ടോ വായ്പകള്‍ക്ക് അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് 999 രൂപയും നികുതികളും എന്ന പ്രത്യേക പ്രോസസ്സിങ് ഫീസ്. ശമ്പളക്കാര്‍ക്ക് 2999 രൂപയും നികുതികളും എന്ന പ്രത്യേക പ്രോസസ്സിങ് ഫീസ്. തെരഞ്ഞെടുത്ത കോര്‍പറേറ്റുകള്‍ക്ക് പ്രത്യേക പലിശ നിരക്ക്. ആനുകൂല്യങ്ങള്‍ 2025 ഒക്ടോബര്‍ 31 വരെ ബാധകം.
ډ പേഴ്സണല്‍ ലോണുകള്‍
പ്രത്യേക പലിശ നിരക്കുകള്‍ 9.99 ശതമാനം മുതല്‍. ആനുകൂല്യങ്ങള്‍ 2025 സെപ്റ്റംബര്‍ 30 വരെ ബാധകം.
ډ ഈടിന്‍മേലുള്ള വായ്പ
ഇരുപതു ലക്ഷം രൂപ വരെയുള്ള വായ്പാ മൂല്യങ്ങളില്‍ ആയിരം രൂപയും നികുതികളും എന്ന പ്രത്യേക പ്രോസസ്സിങ് ഫീസ്. 2025 ഡിസംബര്‍ 31 വരെ ബാധകം.
ഈ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് അടുത്തുള്ള ഐസിഐസിഐ ബാങ്ക് ബ്രാഞ്ചുമായി ബന്ധപ്പെടുക. നിബന്ധനകളും വ്യവസ്ഥകളും ബാധകം. ഫെസ്റ്റീവ് ബൊണാന്‍സ ആനുകൂല്യങ്ങളെ കുറിച്ചു കൂടുതല്‍ അറിയുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും httsp://www.icicibank.com/campaigns/bonanza/index.hmtl സന്ദര്‍ശിക്കുക.