നവി മുംബൈയില്‍ രാജ്യത്തെ ഏറ്റവും വലിയ റേഡിയേഷന്‍ തെറാപ്പി സംവിധാനത്തിനായി ഐസിഐസിഐ ബാങ്ക് 625 കോടി രൂപ നല്‍കും

നവി മുംബൈയില്‍ രാജ്യത്തെ ഏറ്റവും വലിയ റേഡിയേഷന്‍ തെറാപ്പി സംവിധാനത്തിനായി ഐസിഐസിഐ ബാങ്ക് 625 കോടി രൂപ നല്‍കും
Published on

ഐസിഐസിഐ ബാങ്ക് ടാറ്റാ മെമ്മോറിയല്‍ സെന്‍ററുമായി ചേര്‍ന്ന് നവി മുംബൈയില്‍ പുതിയ കാന്‍സര്‍ സെന്‍റര്‍ സ്ഥാപിക്കും. ടാറ്റാ മെമ്മോറിയല്‍ സെന്‍ററിന്‍റെ അഡ്വാന്‍സ്ഡ് സെന്‍ററിലാവും ഐസിഐസിഐ ബാങ്കിന്‍റെ 625 കോടി രൂപയുടെ സിഎസ്ആര്‍ സംഭാവനയുടെ പിന്തുണയോടെ ഇതു നിര്‍മിക്കുക. രാജ്യത്തെ ഏറ്റവും വലിയ റേഡിയേഷന്‍ തെറാപ്പി കേന്ദ്രം, ഏറ്റവും പുതിയ കാന്‍സര്‍ ചികില്‍സാ സൗകര്യങ്ങള്‍ തുടങ്ങിയവ ഇവിടെയുണ്ടാകും.

ടാറ്റാ മെമ്മോറിയല്‍ സെന്‍ററിനായി 1800 കോടി രൂപയുടെ പദ്ധതികള്‍ ലഭ്യമാക്കുന്ന വിപുലമായ നീക്കത്തിന്‍റെ ഭാഗമായാണ് ഈ പദ്ധതിയും. നവി മുംബൈയ്ക്ക് പുറമെ ന്യൂ ചണ്ഡിഗഡിലെ മുല്ലന്‍പര്‍, ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം എന്നിവിടങ്ങളിലാണ് മറ്റുള്ളവ.

ആരോഗ്യ സേവനം, പരിസ്ഥിതി സംരക്ഷണം, സുസ്ഥിര ജീവിതവൃത്തി, സാമൂഹ്യ വികസന പദ്ധതികള്‍ എന്നീ നാലു മേഖലകളിലായാവും ഐസിഐസിഐ ബാങ്ക് തങ്ങളുടെ സിഎസ്ആര്‍ വിഭാഗമായ ഐസിഐസിഐ ഫൗണ്ടേഷന്‍ വഴി എല്ലാവരിലേക്കും വികസനം എത്തിക്കാനുള്ള നീക്കങ്ങള്‍ തുടരുകയെന്ന് പദ്ധതിയുടെ ശിലാസ്ഥാപന ചടങ്ങില്‍ സംസാരിക്കവെ ഐസിഐസഐ ബാങ്ക് ചെയര്‍മാന്‍ പ്രദീപ് കുമാര്‍ സിന്‍ഹ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com