വിദേശ യാത്ര നടത്തുന്ന ബിസിനസ് യാത്രക്കാര്‍ക്കായി ഐസിഐസിഐ ബാങ്കും വീസയും ചേര്‍ന്ന് കോര്‍പ്പറേറ്റ് സഫീറോ ഫോറക്സ് കാര്‍ഡ് അവതരിപ്പിച്ചു

വിദേശ യാത്ര നടത്തുന്ന ബിസിനസ് യാത്രക്കാര്‍ക്കായി ഐസിഐസിഐ ബാങ്കും വീസയും ചേര്‍ന്ന് കോര്‍പ്പറേറ്റ് സഫീറോ ഫോറക്സ് കാര്‍ഡ് അവതരിപ്പിച്ചു

Published on

അന്താരാഷ്ട്ര യാത്രകള്‍ നടത്തുന്ന സംരംഭകര്‍ക്കും കോര്‍പ്പറേറ്റ് മേഖലയിലെ ഉന്നതർക്കും പ്രത്യേക ആനുകൂല്യങ്ങളുമായി ഐസിഐസിഐ ബാങ്കും വീസയും ചേര്‍ന്ന് കോര്‍പ്പറേറ്റ് സഫീറോ പ്രീ പെയ്ഡ് ഫോറക്സ് കാര്‍ഡ് അവതരിപ്പിച്ചു. മുന്‍നിര കാര്‍ഡുകള്‍ക്കായുള്ള വീസയുടെ പ്രീമിയം സംവിധാനമായ വീസ ഇന്‍ഫിനിറ്റിന്‍റെ പിന്തുണയുമായി ഏഷ്യയില്‍ ഒരു ബാങ്ക് ഇതാദ്യമായാണ് പ്രീ പെയ്ഡ് കാര്‍ഡ് അവതരിപ്പിക്കുന്നത്.

ഉപഭോക്താക്കള്‍ക്ക് കാര്‍ഡില്‍ തല്‍ക്ഷണം ഡിജിറ്റലായി ലോഡ് ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യാം. അന്താരാഷ്ട്ര വിമാനത്താവള ലോഞ്ചുകളിൽ രണ്ടു കോംപ്ലിമെന്‍ററി സന്ദര്‍ശനങ്ങള്‍ ഉള്‍പ്പെടെ 15,000 രൂപയിലേറെ മൂല്യമുള്ള ആനുകൂല്യങ്ങളാണ് കാര്‍ഡ് നല്‍കുന്നത്. 15 കറന്‍സികളില്‍ ഇടപാടു നടത്തുന്നതിനുള്ള സൗകര്യവും കാര്‍ഡ് നല്‍കും. കറന്‍സികള്‍ സീറോ മാര്‍ക്ക് അപ്പ് ചാര്‍ജുമായി ഉപയോഗിക്കാം. ബാങ്കില്‍ കറന്‍റ് അക്കൗണ്ടുള്ള സംരംഭകര്‍, പ്രൊപ്പറൈറ്റര്‍മാര്‍ എന്നിവര്‍ക്ക് കാര്‍ഡിനായി അപേക്ഷിക്കാം.

തങ്ങളുടെ ഫോറക്സ് കാര്‍ഡുകളുടെ ശ്രേണി വിപുലീകരിക്കാന്‍ വീസയുമായി സഹകരിക്കുന്നതില്‍ ആഹ്ളാദമുണ്ടെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ഐസിഐസിഐ ബാങ്ക് കാര്‍ഡ്സ് ആന്‍റ് പെയ്മെന്‍റ് സൊലൂഷന്‍സ് മേധാവി വിപുല്‍ അഗര്‍വാള്‍ പറഞ്ഞു. ഇന്ത്യന്‍ ബിസിനസുകളും കോര്‍പ്പറേറ്റുകളും അന്താരാഷ്ട്ര തലത്തിലേക്കു വികസിക്കുമ്പോള്‍ ഒരു പ്രീമിയം ഫോറക്സ് കാര്‍ഡ് ആവശ്യമാണെന്നു തങ്ങള്‍ മനസിലാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Times Kerala
timeskerala.com