
ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ "ഐ ലവ് മുഹമ്മദ്" പോസ്റ്റർ വിവാദവുമായി ബന്ധപ്പെട്ട് നടന്ന അക്രമത്തിൽ 30 ഓളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു(I Love Muhammad). വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം പ്രഷോഭത്തിൽ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ലാത്തി ചാർജ് നടത്തുകയും കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കുകയും ചെയ്തിരുന്നു.
ഇതോടെ പ്രതിഷേധക്കാർ പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു. ഇതിൽ 20 ലധികം പോലീസുകാർക്ക് പരിക്കേറ്റു. അതേസമയം ബറേലിയിലെ ഏറ്റുമുട്ടലുകളെത്തുടർന്ന് നഗരത്തിലുടനീളം പോലീസ് സേനയെ വിന്യസിച്ചിരിക്കുകയാണ്.