
ലഖ്‌നൗ: ഉത്തർപ്രദേശിലെ "ഐ ലവ് മുഹമ്മദ്" വിവാദത്തിൽ 4 തീവ്ര തീവ്രവാദികൾ അറസ്റ്റിൽ(I Love Muhammad). മുഹമ്മദ് അക്മൽ, മുഹമ്മദ് അക്മൽ സഫിൽ, മുഹമ്മദ് തൗസിഫ്, മുഹമ്മദ് കാസിം എന്നിവരാണ് അറസ്റ്റിലായത്.
ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ, കാൺപൂർ, റാംപൂർ, സോൻഭദ്ര, സുൽത്താൻപൂർ തുടങ്ങിയ 4 ജില്ലകളിൽ എടിഎസ് ഒരേസമയം റെയ്ഡുകൾ നടത്തിയിരുന്നു. ഇതിലാണ് പ്രതികൾ അറസ്റ്റിലായത്.
തീവ്രവാദികളുടെ ശൃംഖലയും അന്താരാഷ്ട്ര ബന്ധങ്ങളും കണ്ടെത്തുന്നതിനായി കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് സംഘം അറിയിച്ചു. നിലവിൽ ഇവരെ ജയിലിലടച്ചിരിക്കുകയാണ്.