
മുംബൈ: എട്ട് കോടിയിലധികം വിലവരുന്ന ഹൈഡ്രോപോണിക് കഞ്ചാവ് കടത്തിയതിന് മൂന്ന് സ്ത്രീകളെ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു(Hydroponic cannabis). മുംബൈ വിമാനത്താവളത്തിലാണ് സംഭവം നടന്നത്. ബാങ്കോക്കിലേക്കുള്ള സൗജന്യ യാത്രയ്ക്ക് പ്രത്യുപകാരമായി കള്ളക്കടത്ത് നടത്താൻ സ്ത്രീകൾ തയ്യാറാകുകയായിരുന്നു.
ഡൽഹി സ്വദേശി പ്രിയങ്ക കുമാർ (44), ഭോപ്പാൽ സ്വദേശി ഇഷിക കൽത്താരി (19) എന്നീ രണ്ട് സ്ത്രീകളെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. 6.7 കോടി രൂപ വിലമതിക്കുന്ന 6.7 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവ് ഇവരിൽ നിന്നും കണ്ടെടുത്തു. ഗുജറാത്തിലെ സൂറത്ത് സ്വദേശി അസ്മാബാനു രജ്ജാബിന്റെ കൈവശം നിന്ന് 1.8 കോടി രൂപ വിലമതിക്കുന്ന 1.8 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവും പിടികൂടി.