ഹൈദരാബാദ്: വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം നാലായി ഉയർന്നു. 44 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.(Hyderabad toddy tragedy)
തെലങ്കാന ആരോഗ്യമന്ത്രി സി ദാമോദർ രാജനരസിംഹ സർക്കാർ ഉടമസ്ഥതയിലുള്ള നിസാംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (നിംസ്) സന്ദർശിച്ച് ഡോക്ടർമാരിൽ നിന്ന് രോഗബാധിതരുടെ ആരോഗ്യസ്ഥിതി അന്വേഷിച്ചു. എല്ലാ ദുരിതബാധിതർക്കും മികച്ച വൈദ്യസഹായം നൽകാൻ അദ്ദേഹം ആരോഗ്യ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
31 പേർ നിംസിൽ ചികിത്സയിലും ആറ് പേർ സർക്കാർ ഉടമസ്ഥതയിലുള്ള ഗാന്ധി ആശുപത്രിയിലും മറ്റ് ഏഴ് പേർ വിവിധ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലാണെന്ന് മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.