
ഹൈദരാബാദ്: ഹൈദരാബാദിൽ നിന്നും ഫൂക്കറ്റിലേക്ക് പുറപ്പെട്ട വിമാനം അടിയന്തിരമായി തിരിച്ചിറക്കി(Air India). സാങ്കേതിക തകരാറിനെ തുടർന്ന് സുരക്ഷ മുൻനിർത്തിയാണ് തിരിച്ചിറക്കിയത്.
ഹൈദരാബാദ്-ഫൂക്കറ്റ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കിയത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനം IX 110 ൽ യാത്രചെയ്യുകയായിരുന്ന മുഴുവൻ യാത്രക്കാരെയും വിവരമറിയിക്കുകയും പകരം വിമാനം യാത്രയ്ക്ക് സജ്ജമാക്കുകയും ചെയ്തു.