
ഖോബാർ: സൗദി അറേബ്യയിലെ അൽ ഖോബാറിൽ ഹൈദരാബാദ് സ്വദേശിനി തന്റെ 3 കുട്ടികളെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു(murder). സംഭവത്തിൽ ഹൈദരാബാദിലെ മുഹമ്മദി ലൈൻസ് സ്വദേശി സയ്യിദ ഹുമേര അമ്രീനെ സൗദി അധികൃതർ കസ്റ്റഡിയിലെടുത്തു.
ഇരട്ട കുട്ടികളായ സാദിഖ് അഹമ്മദ്, ആദേൽ അഹമ്മദ്(7), ഇളയ മകൻ യൂസഫ് അഹമ്മദ്(3) എന്നിവരെ യുവതി വീട്ടിലെ ബാത്ത് ടബ്ബിൽ മുക്കിക്കൊല്ലുകയായിരുന്നു. കുട്ടികളുടെ പിതാവ് മുഹമ്മദ് ഷാനവാസ് വീട്ടിൽ എത്തിയപ്പോഴാണ് കുട്ടികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്.
ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. അതേസമയം വിസിറ്റിങ് വിസയിൽ സൗദിയിലെത്തിയ യുവതിക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതായാണ് വിവരം. സംഭവത്തിൽ സൗദി പോലീസ് കേസെടുത്തു.