ന്യൂഡൽഹി : അമേരിക്കയിൽ ഹൈദരാബാദിൽ നിന്നുള്ള നാലംഗ കുടുംബത്തിലെ ഒരു സംഘം സഞ്ചരിച്ചിരുന്ന വാഹനത്തിൽ ഒരു ട്രക്ക് ഇടിച്ചുകയറി തീപിടിച്ചതിനെ തുടർന്ന് ദാരുണാന്ത്യം. ഡാളസിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് തേജസ്വിനി, ശ്രീ വെങ്കട്ട്, അവരുടെ രണ്ട് കുട്ടികൾ എന്നിവർ അപകടത്തിൽപ്പെട്ടത്.(Hyderabad family of 4 on US vacation dies after vehicle collides with truck)
അറ്റ്ലാന്റയിലെ ബന്ധുക്കളെ സന്ദർശിച്ച് മടങ്ങുന്നതിനിടെയാണ് കുടുംബം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. കുടുംബത്തിലെ നാല് പേരും പരിക്കുകളോടെ മരണമടഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങൾ അന്ത്യകർമങ്ങൾക്കായി ഹൈദരാബാദിലേക്ക് കൊണ്ടുവരും.