
ആന്ധ്രാപ്രദേശ്: ഹൈദരാബാദിലെ സംഗറെഡ്ഡി ജില്ലയിലെ ഇൻഡസ്ട്രിയൽ ഏരിയയിലുണ്ടായ തീ പിടിത്തത്തിൽ മരണം 44 ആയി(chemical factory blast). കത്തിക്കരിഞ്ഞ നിലയിലാണ് ഇവിടെ നിന്നും മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുള്ളത്.
അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. കെമിക്കൽ ഫാക്ടറിയിൽ കഴിഞ്ഞ ദിവസം രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്. സ്‌ഫോടനത്തിൽ മൂന്ന് നില കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തനം തുടർന്ന് കൊണ്ടിരിക്കുകയാണ്.
അപകടത്തത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ കമ്പനി ധനസഹായം നൽകുമെന്ന് തെലുങ്കാന മുഖ്യമന്ത്രി എം.രേവന്ത് റെഡി വ്യക്തമാക്കി. കമ്പനി പ്രതിനിധികളുമായും വകുപ്പ് ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയ ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.