
ഹൈദരാബാദ്: തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ ഹൈദരാബാദും പരിസര പ്രദേശങ്ങളും വെള്ളത്തിനടിയിൽ(rains). ഇതേ തുടർന്ന് വലിയ ഗതാഗതക്കുരുക്ക് ആണ് നഗരത്തിൽ അനുഭവപ്പെട്ടത്. റെയിൽവേ ട്രാക്കിൽ വെള്ളം കയറിയതോടെ ട്രെയിൻ ഗതാഗതവും അവതാളത്തിലായി.
കുറഞ്ഞ ദൃശ്യപരത മൂലം നിരവധി വിമാനങ്ങളാണ് വഴി തിരിച്ചു വിട്ടത്. അതേസമയം സ്ഥിതിഗതികൾ വിലയിരുത്താൻ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉന്നത ഉദ്യോഗസ്ഥരുമായി ഉന്നതതല അടിയന്തര യോഗം ചേർന്നു. യോഗത്തിൽ എല്ലാ വകുപ്പുകളോടും ജാഗ്രത പാലിക്കാൻ സർക്കാർ ആവശ്യപ്പെട്ടു.