പുതു പ്രവണതകളോടെ അനുവദനീയമായ രുചിഭേദങ്ങള്‍ സൃഷ്ടിച്ച് ഹൈബ്രിഡ് സ്‌നാക്‌സുകള്‍

dry_fruits
Published on

ഇന്ത്യയിലെ വന്‍കിട നഗരങ്ങളിലെ ഏതെങ്കിലും മികച്ച ഭക്ഷണശാലയോ വിമാനത്താവളമോ സന്ദര്‍ശിക്കുമ്പോള്‍ ലഘുഭക്ഷണത്തിലെ ശ്രദ്ധേയമായ പരിവര്‍ത്തനം കാണാം. മനോഹരമായി പായ്ക്ക് ചെയ്ത ഉണക്കപഴങ്ങളുടെ മിക്‌സുകള്‍, ഫ്‌ളേവര്‍ ചേര്‍ത്ത നട്‌സുകള്‍, ചോക്ലേറ്റുകള്‍, എക്‌സോട്ടിക് ഡ്രൈ ഫ്രൂടുകള്‍ എന്നിവയുടെ സാന്നിധ്യം ആരോഗ്യത്തെ ആസ്വാദ്യതയുമായി സന്തുലിതമാക്കുന്ന ലഘുഭക്ഷണങ്ങള്‍ക്കായുള്ള വര്‍ധിച്ചുവരുന്ന ആവശ്യകത പ്രതിഫലിപ്പിക്കുന്നു. 'പ്രോട്ടീന്‍ പായ്ക്ക്ഡ്' 'ഗ്ലൂട്ടണ്‍ ഫ്രീ' തുടങ്ങിയ പദങ്ങള്‍ ഉപയോഗിച്ച് പലപ്പോഴും ലേബല്‍ ചെയ്യുന്ന പ്രീമിയം ഓഫറുകള്‍ ഹൈബ്രിഡ് ലഘുഭക്ഷണത്തിന്റെ ആവിര്‍ഭാവം എടുത്തുകാണിക്കുന്നു. ലഘുഭക്ഷണം സംസ്‌കാരം ആഴത്തില്‍ വേരൂന്നിയ ഒരു രാജ്യത്ത്, പരമ്പരാഗത അഭിരുചികള്‍ പരിഗണിക്കുന്നതിനിടയില്‍ ആധുനിക ഇന്ത്യയിലെ ഉപഭോക്താവിന്റെ മാറുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിലേയ്ക്കുള്ള പരിവര്‍ത്തനമായി ഈ പ്രവണതകളെ കാണാം.

രൂചി, പോഷകം, പ്രവര്‍ത്തനക്ഷമത തുടങ്ങി ഒന്നിലധികം ഗുണങ്ങള്‍ സംയോജിപ്പിക്കുന്ന ഹൈബ്രിഡ് ലഘുഭക്ഷണങ്ങള്‍ ഇതിനകം ശ്രദ്ധേയമായിട്ടുണ്ട്. കാലക്രമേണ ഒരു കടിയില്‍ ഊര്‍ജം, സംതൃപ്തി, ആനന്ദം എന്നിവ നല്‍കുന്ന ലഘുഭക്ഷണങ്ങള്‍ ആളുകള്‍ കൂടുതലായി തേടുന്നു. മുംബൈ, ഡല്‍ഹി, ബെംഗളുരു തുടങ്ങിയ മെട്രോ നഗരങ്ങളില്‍ ഇത് പ്രത്യേകിച്ചും പ്രകടമാണ്. ആരോഗ്യബോധമുള്ള മില്ലേനിയലുകളും തിരക്കുള്ള പ്രൊഫഷണലുകളുമാണ് നൂതന രീതികള്‍ക്ക് പിന്നാലെ പോകുന്നവരില്‍ ഏറെയും.

ആഗോള പ്രവണതകളെ പ്രാദേശിക രുചികളുമായി സംയോജിപ്പിക്കുന്ന ലഘുഭക്ഷണങ്ങളുടെ ഉദാഹരണങ്ങള്‍ ഇന്ത്യന്‍ വിപണിയിലുണ്ട്. ഉദാഹരണത്തിന്, ട്രയല്‍ മിക്‌സുകളും നട്ട് മെഡ്‌ലികളും ബാദാം, കശുവണ്ടി, മറ്റ് സീഡുകള്‍, ഉണക്കിയ പഴയങ്ങള്‍ എന്നിവ സംയോജിപ്പിക്കുന്നു. മസാല കശുവണ്ടി, മസാല ബദാം പോലുള്ള രുചിയുള്ള നട്‌സ്, ഇന്ത്യന്‍ സുഗന്ധവ്യഞ്ജനുങ്ങളുടെയും ആഗോള സ്വാധീനങ്ങളുടെയും സംയോജനം ലഘുഭക്ഷണ ഷെല്‍ഫുകളിലേയ്ക്ക് കൊണ്ടിവരുന്നു. അതുപോലെ സ്റ്റാര്‍ട്ടപ്പുകളും സ്ഥാപിത ബ്രാന്‍ഡുകളും പ്രോട്ടീന്‍ പൊടികളും സൂപ്പര്‍ ഫുഡുകളും പോലുള്ള ചേരുവകള്‍ ലഡുകളിലും ബര്‍ഫികളിലും ഉള്‍പ്പെടുത്തി പരമ്പരാഗത മിഠായിയെ പുനിര്‍നിര്‍മിക്കുന്നു. ഇത് ആരോഗ്യബോധമുള്ള ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു. ചോക്കലേറ്റ് പൂശിയ ഡ്രൈ ഫ്രൂട്ട്‌സ് മറ്റൊരു ഹൈബ്രിഡ് ലഘുഭക്ഷണമാണ്. ചോക്ലേറ്റിന്റെ ആഹ്ലാദത്തെ നട്‌സിന്റെയും ഉണക്ക മുന്തിരിയുടെയും സ്വാഭാവിക ആരോഗ്യവുമായി സംയോജിപ്പിക്കുന്നു.

ആരോഗ്യകരമായ ആഹ്ലാദം ഹൈബ്രിഡ് ലഘുഭക്ഷണത്തിന് പൂരകമാകുന്നു. ഇന്ത്യക്കാര്‍ ഭക്ഷണത്തെ സമീപിക്കുന്ന രീതിയെ ഇത് പുനര്‍നിര്‍വചിക്കുന്നു. സമ്പന്നമായ രുചികളുടെ ആനന്ദത്തെ ശ്രദ്ധാപൂര്‍വമായ ഫോര്‍മുലേഷനുകളുമായി സംയോജിപ്പിക്കുന്ന ഉത്പന്നങ്ങള്‍ക്ക് നന്ദി, കുറ്റബോധമില്ലാതെ ആസ്വദിക്കുക എന്ന ആശയത്തില്‍ ഇത് വേരൂന്നിയിരിക്കുന്നു. ലഘുഭക്ഷണങ്ങളുടെ സവിശേഷത, അനുയോജ്യമായ ചേരുവകള്‍, നിയന്ത്രിതമായവ, സുതാര്യമായ ലേബലിങ് എന്നിവയാണതില്‍ പ്രധാനം.

ഇന്ത്യയിലെ നിരവധി ബ്രാന്‍ഡുകള്‍ ഈ മാറ്റത്തിന് ഉദാഹരിക്കാം. കൂടുതല്‍ കൊക്കോ അടങ്ങിയിട്ടുള്ള ഡാര്‍ക്ക് ചോക്കലേറ്റുകള്‍, എയര്‍ പോപ്ഡ് പോപ്‌കോണ്‍, ചോക്ലേറ്റില്‍ പൊതിഞ്ഞതോ മസാലകള്‍ ചേര്‍ത്തതോ ആയ ഡ്രൈ ഫ്രൂട്‌സുകള്‍ ഇവയെല്ലാം പ്രധാന്യം നേടുന്നു. ഈ ലഘുഭക്ഷണങ്ങള്‍ രുചികരമാണെന്ന് മാത്രമല്ല, ദീപാവലി, രക്ഷാ ബന്ധന്‍ പോലുള്ള ഉത്സവങ്ങളില്‍ മികച്ച ഗിഫ്റ്റുകളായി മാറുകയും ചെയ്യുന്നു.

ഡ്രൈ ഫ്രൂട്‌സ് ഹീറോയായിക്കഴിഞ്ഞു. പോഷകഗുണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ആരോഗ്യകരമായ ബദലുകള്‍ ആധുനിക അഭിരുചികള്‍ക്ക് അനുയോജ്യമായ ലഘുഭക്ഷണങ്ങളായി സൃഷ്ടിപരമായി രൂപാന്തരപ്പെടുന്നു.

ഈ ലഘുഭക്ഷണങ്ങളുടെ വിജയത്തില്‍ സാംസ്‌കാരിക പ്രസക്തിയുമുണ്ട്. ആഗോള പ്രവണതകള്‍ സ്വീകരിക്കുമ്പോള്‍തന്നെ ഇന്ത്യയിലെ ഉപഭോക്താക്കളില്‍ നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന രുചികളോട് ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. ഉത്സവകാല ക്ലാസിക്കുകളെ പുനര്‍വിചിന്തനം ചെയ്തുകൊണ്ട് പല ഉത്പന്നങ്ങളും ഇപ്പോള്‍ ഈ രണ്ട് വശങ്ങളെയും സംയോജിപ്പിക്കുന്നു. അതേസമയം, മെഡിറ്ററേനിയന്‍ ശൈലിയിലുള്ള നട് മിക്‌സുകളും ഏഷ്യന്‍ മാച്ചാ ബദാമും പോലുള്ള അന്താരാഷ്ട്ര സ്വാധീനങ്ങള്‍ ഇപ്പോള്‍ വ്യാപകമായി ലഭ്യമാണ്. ഇന്ത്യന്‍ ഉപഭോക്താക്കളുടെ വര്‍ധിച്ചുവരുന്ന ജിഞ്ജാസയെ ഇത് പ്രതിഫലിപ്പിക്കുന്നു.

ഹൈബ്രിഡ് ലഘുഭക്ഷണവും അനുവദനീയമായ ആസ്വാദ്യതയും ശ്രദ്ധേയമായ വളര്‍ച്ച കൈവരിച്ചിട്ടുണ്ടെങ്കിലും വെല്ലുവിളികള്‍ നിലനില്‍ക്കുന്നു. ആരോഗ്യത്തിന് പരിഗണന വാഗ്ദാനം ചെയ്യുന്നതും എന്നാല്‍ മറഞ്ഞിരിക്കുന്ന പഞ്ചസാരയോ അമിതമായി സംസ്‌കരിച്ചതോ ആയ ലഘുഭക്ഷണങ്ങളെക്കുറിച്ച് ഉപഭോക്താക്കള്‍ ജാഗ്രത പുലര്‍ത്തുന്നതിനാല്‍ അഹ്ലാദകരമായ രുചികള്‍ക്കും ആരോഗ്യബോധമുള്ള ഫോര്‍മുലേഷനുകള്‍ക്കും ഇടയില്‍ ഒരു സന്തുലിതാവസ്ഥ കൈവരിക്കുന്നത് പ്രധാന തടസ്സമാകുന്നു. പ്രീമിയം ഉത്പന്നങ്ങള്‍ക്ക് പലപ്പോഴും ഒരു ശരാശരി ഉപഭോക്താവിന് താങ്ങാവുന്നതിലും അപ്പുറമുള്ള വില നല്‍കേണ്ടിവരുമ്പോള്‍ ചെലവ് മറ്റൊരു തടസ്സമായി മാറുന്നു. കൂടാതെ, ഈ ലഘുഭക്ഷണങ്ങളുടെ ആരോഗ്യകരമായതും പ്രവര്‍ത്തനപരമായതുമായ ഗുണങ്ങളെയും കുറിച്ച് ഉപഭോക്താക്കളെ നിരന്തരം ബോധവത്കരിക്കുന്നത് നിര്‍ണായകമായ ഘടകമാകുന്നു.

ഈ വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യയുടെ ആരോഗ്യകരമായ ലഘുഭക്ഷണ വിപണിയുടെ ഭാവി ശോഭനമാണ്. വരുംവര്‍ഷങ്ങളില്‍ 25 ശതമാനം സിഎജിആര്‍ വളര്‍ച്ചാ നിരക്കോടെ ഈ പുതിയ പ്രവണതകള്‍ ആധിപത്യം സ്ഥാപിക്കാനൊരുങ്ങുന്നു. അഡാപ്‌റ്റോജനുകള്‍, പ്രോബയോട്ടിക്കുകള്‍, മറ്റ് പ്രവര്‍ത്തനഘടകങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തുന്നത് പോലുള്ള ഉയര്‍ന്നുവരുന്ന നൂതനാശയങ്ങള്‍ ലഘുഭക്ഷണാനുഭവം കൂടുതല്‍ മെച്ചപ്പെടുത്തും. വ്യക്തിഗതമാക്കിയ ലഘുഭക്ഷണ ഓപ്ഷനുകളും പാക്കേജിങ്ങിലും മാര്‍ക്കറ്റിങ്ങിലും സാങ്കേതിക വിദ്യാധിഷ്ഠിത വികസനങ്ങളും വ്യവസായത്തിന്റെ അടുത്തഘട്ടത്തെ രൂപപ്പെടുത്തും.

ആരോഗ്യത്തെയും രുചിയെയും കുറിച്ച് കൂടുതല്‍ ബോധവാനായ ഇന്ത്യന്‍ ഉപഭോക്താവിനെയാണ് വകിസിച്ചുകൊണ്ടിരിക്കുന്ന ഭൂപ്രകൃത പ്രതിഫലിപ്പിക്കുന്നത്. ക്ഷേമത്തെ പിന്തുണക്കുന്നതിനൊപ്പം ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്തുന്നതുമായ ലഘുഭക്ഷണ പ്രവണതകളാണ് ഈ നൂതനാശയങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com