ലഖ്‌നൗ : ശാരീരികബന്ധത്തിന് വിസമ്മതിച്ചതിന് ഭാര്യയെ ഭര്‍ത്താവ് കെട്ടിടത്തില്‍ നിന്ന് തള്ളി താഴേയിട്ടു. ഉത്തര്‍പ്രദേശിലെ ഝാന്‍സി സ്വദേശിനിയായ തീജ(26)യെയാണ് ഭര്‍ത്താവ് മുകേഷ് ആഹിര്‍വാര്‍ അപകടപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഝാന്‍സി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭര്‍ത്താവ് ക്രൂരമായി മര്‍ദിക്കാറുണ്ടെന്നാണ് യുവതി പോലീസിൽ മൊഴി നൽകി. 2022-ലാണ് തീജയും മുകേഷും വിവാഹിതരായത്. മുകേഷ് ഇടയ്ക്കിടെ വീട്ടില്‍ നിന്ന് മാറിനില്‍ക്കുന്നത് പതിവായി. ഇങ്ങനെ മാറി നിന്ന് വീണ്ടും തിരിച്ചെത്തുമ്പോള്‍ ഇയാള്‍ ഭാര്യയെ ക്രൂരമായി മര്‍ദിക്കുന്നതും പതിവായി. ദിവസങ്ങളോളം വീട്ടില്‍നി ന്ന് മാറിനിന്ന മുകേഷ് കഴിഞ്ഞ തിങ്കളാഴ്ചയാണ് വീണ്ടും വീട്ടിലെത്തിയത്. തുടര്‍ന്ന് ഭാര്യയെ ശാരീരികബന്ധത്തിന് നിര്‍ബന്ധിച്ചു. എന്നാല്‍, യുവതി ശാരീരികബന്ധത്തിന് വിസമ്മതിച്ചു. ഇതോടെയാണ് മുകേഷ് ഭാര്യയെ കെട്ടിടത്തിന് മുകളില്‍ നിന്ന് തള്ളിയിട്ടത്.
നിലത്തുവീണ യുവതിയുടെ നിലവിളി കേട്ടാണ് അയല്‍ക്കാര്‍ സംഭവസ്ഥലത്തെത്തിയത്. സംഭവത്തില്‍ പ്രതിക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ്.