7 വർഷമായി ശാരീരിക ബന്ധത്തിന് വിസമ്മതിച്ചു: ഇൻഡോറിൽ ഭാര്യയെ ഭർത്താവ് മർദ്ദിച്ചു കൊന്നു | Murder

സുമിത്രയാണ് കൊല്ലപ്പെട്ടത്
Husband murders wife in Indore after refusing to have physical intercourse for 7 years
Updated on

ഭോപ്പാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ ഭാര്യയെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് പിടിയിലായി. ശാരീരിക ബന്ധത്തിന് വിസമ്മതിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. സുമിത്രയുടെ മരണം സ്വാഭാവികമാണെന്നും അസുഖം മൂലമാണ് മരിച്ചതെന്നുമാണ് മാധവ് ആദ്യം ബന്ധുക്കളെയും നാട്ടുകാരെയും വിശ്വസിപ്പിച്ചിരുന്നത്.(Husband murders wife in Indore after refusing to have physical intercourse for 7 years)

സുമിത്ര മരിച്ചു കിടക്കുന്നത് കണ്ട് ആശുപത്രിയിൽ എത്തിച്ചപ്പോൾ ബോധരഹിതയായി വീണതാണെന്നായിരുന്നു മാധവ് ഡോക്ടർമാരോടും പോലീസിനോടും പറഞ്ഞിരുന്നത്. എന്നാൽ പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.

കഴിഞ്ഞ ഏഴ് വർഷമായി സുമിത്ര താനുമായുള്ള ശാരീരിക ബന്ധത്തിന് വിസമ്മതിക്കുകയായിരുന്നുവെന്നും ഇതിനെച്ചൊല്ലി നിത്യവും തർക്കങ്ങൾ നടക്കാറുണ്ടായിരുന്നുവെന്നും മാധവ് വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രി വീണ്ടും ശാരീരിക ബന്ധത്തിന് ശ്രമിച്ചപ്പോൾ സുമിത്ര എതിർത്തു. തുടർന്നുണ്ടായ പ്രകോപനത്തിൽ മാധവ് സുമിത്രയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ് ബോധരഹിതയായ സുമിത്രയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com