
ലഖ്‌നൗ: ഭാര്യയുടെ മാതാവുമായി അവിഹിത ബന്ധം തുടരുന്നതിലെ തർക്കത്തെത്തുടർന്ന് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. 20 വയസ്സുള്ള ശിവാനിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ആഴ്ച സിദ്ധാപുര ഗ്രാമത്തിലെ വീടിനുള്ളിലാണ് ശിവാനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശിവാനിയുടെ ഭർത്താവ് പ്രമോദും ഭാര്യയുടെ മാതാവും തമ്മിൽ അവിഹിത ബന്ധമുണ്ടായിരുന്നു. ഇതിന്റെ പേരിലുണ്ടായ നിരന്തര തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.സംഭവത്തിന് പിന്നാലെ ശിവാനിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് പ്രമോദിനെ പോലീസ് അറസ്റ്റ് ചെയ്തു.