
നോയിഡ: ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗർ ജില്ലയിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭർത്താവ്(murder case). ഗൗതം ബുദ്ധ നഗർ സ്വദേശി ചഞ്ചൽ ശർമ്മ (28) ആണ് കൊല്ലപ്പെട്ടത്. ചഞ്ചലും സഹപ്രവർത്തകനും ചേർന്ന് തന്നെ വഞ്ചിക്കുകയാണെന്ന സംശയമാണ് പ്രതിയെ കൃത്യത്തിന് പ്രേരിപ്പിച്ചത്.
ചഞ്ചലിന്റെ മുഖം ഒരു തുണികൊണ്ട് മൂടിയ പ്രതി കത്തി ഉപയോഗിച്ച് സ്ത്രീയെ ആക്രമിക്കുകയായിരുന്നു. തുടർന്ന് പ്രതി പോലീസിനെ വിളിച്ച് ഭാര്യയെ കൊലപ്പെടുത്തിയ വിവരം അറിയിക്കുകയിരുന്നു. തുടർന്ന് പ്രതി ഓടി രക്ഷപ്പെട്ടു. എന്നാൽ, പോലീസ് പിന്നീട് പ്രതിയെ അറസ്റ്റ് ചെയ്തു.