
ഗൊരഖ്പൂർ: ചിലുവടലിൽ വാക്കുതർക്കത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി(murder). മജ്നു ഔട്ട്‌പോസ്റ്റിനു സമീപം മിർപൂരിൽ താമസിക്കുന്ന സോനു സിംഗ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഒളുവിൽ പോകുകയായിരുന്നു. ഇയാളുടെ ഭാര്യ വന്ദന സിങ്ങ്(30)ആണ് കൊല്ലപ്പെട്ടത്.
റോഡ് കുഴിക്കുന്ന ഉപകരണം ഉപയോഗിച്ച് അടിച്ചച്ചാണ് പ്രതി കൃത്യം ചെയ്തത്. വന്ദനയെ കുടുംബാംഗങ്ങൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല.
അതേസമയം വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പ്രതിയായ യുവതിയുടെ ഭർത്താവിനായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ദമ്പതികൾക്ക് എട്ടും ആറും വയസ്സുള്ള രണ്ട് കുട്ടികളാണുള്ളത്.