
കർണാടക: ഹാവേരിയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു(murder). സംഭവത്തിൽ തഡാസ് ഗ്രാമ സ്വദേശി രവി ഹഡഗലി(38)യാണ് ഭാര്യ പവിത്രയെ (29) കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്.
ഭാര്യ ഉറങ്ങുന്ന സമയം കല്ലുകൊണ്ട് ഇടിച്ചാണ് ഇയാൾ കൊലപാതകം നടത്തിയത്. ഭാര്യയുടെ വിവാഹേതര ബന്ധത്തിലുള്ള സംശയമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം. ഈ കാരണത്താൽ ഇരുവരും തമ്മിൽ സംഘർഷം പതിവായിരുന്നു.
ഇരുവരും 15 വർഷം മുൻപാണ് വിവാഹം ചെയ്തത്. ഇവർക്ക് 2 ആൺമക്കളാണുള്ളത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അൻവശനം ആരംഭിച്ചു.