

അഗർത്തല: ഭാര്യയെ ശ്വാസം മുട്ടിച്ചു കൊന്ന ഭർത്താവ് അറസ്റ്റിൽ. ത്രിപുരയിലെ അഗർത്തലയിലാണ് സംഭവം. ഞായറാഴ്ചയാണ് കൊല്ലപ്പെട്ട സ്ത്രീയെ ത്രിപുര മെഡിക്കൽ കോളേജിലേക്ക് കൊണ്ട് വരുന്നത്. തുടർന്ന് സ്ത്രീയുടെ പിതാവിന്റെ പരാതിയിൽ ഭർത്താവിനെ അറസ്റ്റ് ചെയ്‌തു.(Crime)
സ്ത്രീയുടെ പിതാവിന്റെ പരാതിയിൽ അന്വേഷണം നടത്തിയ പോലീസ് പ്രതി ഭർത്താവ് തന്നെയാണ് എന്ന് കണ്ടെത്തുകയായിരുന്നു. പ്രതിയെ ചോദ്യം ചെയ്ത് വരുകയാണെന്നും ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.