
നാഗ്പൂർ : കിടപ്പിലായ ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് സംഭവം നടന്നത്. ചന്ദ്രസെൻ രാംതെകെയാണ് (38) കൊല്ലപ്പെട്ടത്. മരണശേഷം സ്വാഭാവിക മരണമെന്ന് വരുത്തിത്തീർക്കാനായിരുന്നു ഇരുവരുടേയും ശ്രമം. എന്നാൽ, പരിശോധനയിൽ കൊലപാതമെന്ന് പോലീസ് കണ്ടെത്തി.
13 വർഷം മുമ്പാണ് ദിഷ രാംതെകെയും ചന്ദ്രസെൻ രാംതെകെയും വിവാഹിതരാകുന്നത്. മൂന്ന് കുട്ടികളും ഇവർക്കുണ്ട്. രണ്ടുവർഷം മുമ്പാണ് ചന്ദ്രസെൻ രാതെകെയ്ക്ക് പക്ഷാഘാതം ബാധിക്കുന്നത്. തുടർന്ന് ഇയാൾ കിടപ്പിലായി.
ഇതിനിടെയാണ് മെക്കാനിക്കായ രാജബാബു ടയർവാല എന്ന ആസിഫ് ഇസ്ലാം അൻസാരിയുമായി ദിഷ അടുപ്പത്തിലാകുന്നത്. ഈ ബന്ധത്തേക്കുറിച്ച് ഭർത്താവ് ചന്ദ്രസെൻ രാംതെകെ അറിഞ്ഞതോടെ ഇരുവർക്കുമിടയിൽ തർക്കം ഉടലെടുത്തു. ഇതിനു പിന്നാലെയാണ് ഭർത്താവിനെ കൊലപ്പെടുത്താൻ ദിഷ കാമുകനുമായി ചേർന്ന് പദ്ധതിയിട്ടത്.
വെള്ളിയാഴ്ച ചന്ദ്രസെൻ വീട്ടിൽ ഉറങ്ങുമ്പോൾ ദിഷ ആസിഫിനെ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് തലയിണ ഉപയോഗിച്ച് ഭർത്താവിനെ കാമുകൻ ശ്വാസം മുട്ടിക്കുമ്പോൾ കൈകൾ കൂട്ടിപ്പിടിച്ച് ഭാര്യ കൊലപാതകത്തിന് കൂട്ടുനിന്നു.
ഭർത്താവിനെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നുവെന്നും പരിശോധിച്ചപ്പോൾ മരിച്ചിരുന്നുവെന്നുംഇവർ പറഞ്ഞ്. എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്. കൂടുതൽ ചോദ്യംചെയ്തപ്പോൾ ക്രൂരകൃത്യത്തെക്കുറിച്ച് ഭാര്യ പോലീസിനോട് സമ്മതിക്കുകയായിരുന്നു.