ഭ​ർ​ത്താ​വ് ഡ​ൽ​ഹി​യി​ൽ ര​ണ്ടാം വി​വാ​ഹ​ത്തി​ന് ഒ​രു​ങ്ങു​ന്നു​ ; നരേന്ദ്ര മോദിയാട് സഹായം അഭ്യർഥിച്ച് പാ​ക് യു​വ​തി | Pakistani woman seeks help

പാ​ക്കി​സ്ഥാ​നി സ്വ​ദേ​ശി​നി​യാ​യ നി​കി​ത​യാ​ണ് വി​ഡി​യോ പു​റ​ത്തു​വി​ട്ട​ത്. .
Pakistani woman seeks help
Updated on

കറാച്ചി : തന്നെ പാക്കിസ്ഥാനിൽ ഉപേക്ഷിച്ച ശേഷം ഭർത്താവ് രഹസ്യമായി ഡൽഹിയിൽ രണ്ടാമത് വിവാഹം കഴിക്കാൻ ഒരുങ്ങുന്നുവെന്ന് ആരോപണവുമായി യുവതി.ത​നി​ക്കു നീ​തി ല​ഭി​ക്ക​ണ​മെ​ന്ന് യു​വ​തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യോ​ട് അ​ഭ്യ​ർ​ഥി​ക്കു​ന്ന വി​ഡി​യോ പു​റ​ത്തു​വ​ന്നു.

പാ​ക്കി​സ്ഥാ​നി സ്വ​ദേ​ശി​നി​യാ​യ നി​കി​ത​യാ​ണ് വി​ഡി​യോ പു​റ​ത്തു​വി​ട്ട​ത്. ക​റാ​ച്ചി സ്വ​ദേ​ശി​നി​യാ​ണ് ഇ​വ​ർ.ദീർഘകാല വീസയിൽ ഇൻഡോറിൽ താമസിക്കുന്ന പാക്കിസ്ഥാൻ വംശജനായ വിക്രം നാഗ്ദേവിനെ 2020 ജനുവരി 26ന് കറാച്ചിയിൽ വച്ച് ഹൈന്ദവാചാരപ്രകാരം വിവാഹം കഴിച്ചതായി നികിത പറയുന്നു.

ഒ​രു മാ​സം ക​ഴി​ഞ്ഞ് വി​ക്രം നി​കി​ത​യെ ഇ​ന്ത്യ​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്നു. എ​ന്നാ​ൽ, വീസയിൽ സാങ്കേതിക പ്രശ്നമുണ്ടെന്ന കാരണം പറഞ്ഞ് 2020 ജൂലൈ 9ന് നിർബന്ധിച്ച് തന്നെ പാക്കിസ്ഥാനിലേക്ക് മടക്കി അയച്ചു. തിരിച്ചു കൊണ്ടുവരാൻ വിക്രം ശ്രമിച്ചില്ല. ഇന്ത്യയിലേക്കു മടക്കി വിളിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നിരസിച്ചു. ‌ത​നി​ക്കു നേ​രി​ട്ട സം​ഭ​വ​ത്തെ​ക്കു​റി​ച്ചും അ​വ​ർ വി​ഡി​യോ​യി​ൽ വി​വ​രി​ച്ചു.

Related Stories

No stories found.
Times Kerala
timeskerala.com