മീററ്റ് : ഉത്തർപ്രദേശിലെ മീററ്റിൽ യുവതി കാമുകനെ ഉപയോഗിച്ച് ഭർത്താവിനെ കൊലപ്പെടുത്തി. കാമുകനുമായുള്ള ബന്ധം ഭർത്താവ് അറിഞ്ഞതിനെ തുടർന്നായിരുന്നു കൊലപാതകം.മൂന്നു കുട്ടികളുടെ മാതാവാണ് യുവതി. ഭർത്താവായ രാഹുലിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ അഞ്ജലിയും കാമുകനായ അജയ്‌യുമാണ് അറസ്റ്റിലായത്.
ശരീരത്തിൽ മൂന്ന് വെടിയേറ്റ നിലയിലായിരുന്നു കൃഷിയിടത്തിൽ രാഹുലിന്റെ മൃതദേഹം കണ്ടെത്തിയത്. മോഷ്ടാക്കൾ കൊലപ്പെടുത്തിയതാകാം എന്നിയിരുന്നു പൊലീസ് ആദ്യം കരുതിയത്. ചോദ്യം ചെയ്യാനായി വിളിപ്പിക്കുന്ന ഘട്ടത്തിൽ ഭാര്യ ഒളിവിലാണെന്നു മനസ്സിലായി. തുടർന്നുള്ള അന്വേഷണത്തിൽ ഇരുവരെയും കണ്ടെത്തി ചോദ്യം ചെയ്തപ്പോൾ അജയ് കുറ്റം സമ്മതിച്ചു. അഞ്ജലി നിർദേശിച്ചത് അനുസരിച്ചാണ് രാഹുലിനെ കൊലപ്പെടുത്തിയതെന്നായിരുന്നു മൊഴി. ഇതോടെ അറസ്റ്റ് രേഖപ്പെടുത്തി ഇരുവരെയും റിമാൻഡ് ചെയ്തു.