ലഖ്‌നൗ : ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിൽ ഭർത്താവിന്റെ പീഡനത്തെ തുടർന്ന് നവവധു ജീവനൊടുക്കി.മധു സിങ് (32) കാരിയാണ് തൂങ്ങിമരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് അനുരാഗ് സിങ് അറസ്റ്റിലായി.
അഞ്ചാംമാസം മുൻപായിരുന്നു ഇവരുടെ വിവാഹം നടന്നത്.സ്ത്രീധനം ആവശ്യപ്പെട്ട് മധുവിനെ അനുരാഗ് പലവട്ടം പീഡിപ്പിച്ചിരുന്നെന്നും ഗര്‍ഭച്ഛിദ്രത്തിന് വിധേയയാക്കിയിരുന്നെന്നും അവരുടെ കുടുംബം ആരോപിച്ചു. മകളെ അനുരാഗ് കൊലപ്പെടുത്തിയതാണെന്നും മധുവിന്റെ പിതാവ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
ഹോങ് കോങ് ആസ്ഥാനമായ കപ്പല്‍കമ്പനിയിലെ ജീവനക്കാരനായ അനുരാഗ്. വിവാഹവേളയില്‍ 15 ലക്ഷംരൂപ സ്ത്രീധനമായി അനുരാഗ് ആവശ്യപ്പെട്ടിരുന്നു. ഇത് വ്യക്തമാക്കുന്ന വാട്ട്‌സാപ്പ് ചാറ്റുകള്‍ മധുവിന്റെ കുടുംബം പുറത്ത് വിട്ടു. വിവാഹം കഴിഞ്ഞ് ഒരുമാസം ആകുംമുന്നേ മധുവിനെ മര്‍ദിച്ചു. തുടര്‍ന്ന് മധു സ്വന്തംവീട്ടിലേക്ക് മടങ്ങി. പിതാവ്, സ്ത്രീധനത്തുക നല്‍കിയതോടെ അനുരാഗ് മധുവിനെ കൂട്ടിക്കൊണ്ടുപോയി. എന്നിട്ടും പീഡനം തുടര്‍ന്നുന്നിരുന്നു.
മകളെ അനുരാഗ് ഗര്‍ഭച്ഛിദ്രം ചെയ്യിപ്പിച്ചുവെന്നും അനുരാഗിന് വിവാഹേതരബന്ധമുണ്ടായിരുന്നെന്നും മുന്‍കാമുകിയ്‌ക്കൊപ്പം ഒരു ഹോട്ടലില്‍ രാത്രിചെലവഴിച്ചെന്നും മധുവിന്റെ പിതാവ് പരാതിയില്‍ ആരോപിച്ചു.