
ബീഹാർ : ഭാര്യയെ എലിവിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് പിടിയിൽ. പീഡനത്തിനിരയായ സ്ത്രീ ഇപ്പോൾ സഹർസയിലെ സദർ ആശുപത്രിയിൽ ചികിത്സയിലാണ്. ഭർത്താവിന് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്നും, അതിനാൽ തന്നെ ഒഴിവാക്കാൻ വിഷം നൽകി കൊലപ്പെടുത്താനായിരുന്നു ഭർത്താവിന്റെ ശ്രമം എന്നാണ് യുവതി പൊലീസിന് നൽകിയ മൊഴി.
സിമ്രി ഭക്തിയാർപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ സൈനി തോലയിൽ താമസിക്കുന്ന സന്ദീപ് കുമാറിന്റെ ഭാര്യ കോമൾ കുമാരി (30) ആണ് സദർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഭർത്താവ് സന്ദീപ് കുമാറിന് റിതു കുമാരി എന്ന സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്നാണ് കോമൾ ആരോപിക്കുന്നത്. 2017 ൽ ഹിന്ദു ആചാരപ്രകാരംമായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.
കഴിഞ്ഞ നാല് വർഷമായി ഭർത്താവിന്റെ അവിഹിത ബന്ധം തുടരുകയാണെന്ന് പെൺകുട്ടി കോമൾ ആരോപിക്കുന്നു. അവളുടെ ഭർത്താവ് ഈ വസ്തുത മറച്ചുവെക്കാറുണ്ടായിരുന്നു. അതേസമയം, കുടുംബ വഴക്കുകൾക്കിടെ സന്ദീപ് ഭാര്യയെ ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നു. ഒരു മാസം മുമ്പ്, കോമളിനെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിക്കാൻ പോലും അയാൾ തീരുമാനിച്ചിരുന്നതയാണ് പോലീസ് പറയുന്നത്.
അതേസമയം , സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.