
ലഖ്‌നൗ: മഡിയോൺ പ്രദേശത്തെ ഗായത്രി നഗറിൽ ഭർത്താവ് ഭാര്യയുടെ മൂക്ക് മുറിച്ചെടുത്തു(Husband arrested). അരവിന്ദ് മിശ്രയാണ് ഭാര്യയായ ബബിതയെ ക്രൂരമായി മർദ്ദിച്ച ശേഷം മൂക്ക് അറുത്തെടുത്തത്. ഇരുവരും തമ്മിലുണ്ടായ രൂക്ഷമായ തർക്കത്തെ തുടർന്നാണ് സംഭവം.
ശനിയാഴ്ച വൈകുന്നേരമാണ് ക്രൂര കൃത്യം നടന്നത്. അരവിന്ദന്റെ അമ്മ സ്ത്രീയെ ഉപദ്രവിക്കുന്നതിൽ നിന്നും തടയാൻ ശ്രമിച്ചെങ്കിലും അരവിന്ദ് ഭാര്യയെ ഉപദ്രവിക്കുകയായിരുന്നു. എന്നാൽ ഒടുവിൽ അമ്മ കത്തി പിടിച്ചുവാങ്ങിയതായാണ് വിവരം. സംഭവത്തിൽ അരവിന്ദന്റെ പിതാവ് രാഘവേന്ദ്ര മിശ്ര പോലീസിൽ പരാതി നൽകി. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു.