അസമിൽ നിന്നും തമിഴ്നാട്ടിലേക്ക് മനുഷ്യക്കടത്ത്: വിവേക് എക്സ്പ്രസിൽ നിന്നും രക്ഷപ്പെടുത്തിയത് 27 പേരെ; 4 പേർ കസ്റ്റഡിയിൽ | Human traffick

ടിൻസുകിയ റെയിൽവേ സ്റ്റേഷനിൽ വിവേക് എക്സ്പ്രസിൽ നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് ഇവരെ കണ്ടെത്തിയത്.
അസമിൽ നിന്നും തമിഴ്നാട്ടിലേക്ക് മനുഷ്യക്കടത്ത്: വിവേക് എക്സ്പ്രസിൽ നിന്നും രക്ഷപ്പെടുത്തിയത് 27 പേരെ; 4 പേർ കസ്റ്റഡിയിൽ | Human traffick
Published on

ഗുവാഹത്തി: അസമിൽ നിന്നും തമിഴ്നാട്ടിലേക്ക് മനുഷ്യക്കടത്ത് നടത്താൻ ശ്രമം(Human traffick). സംഭവത്തിൽ 24 സ്ത്രീകളെയും 3 പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും രക്ഷപെടുത്തി.

ടിൻസുകിയ റെയിൽവേ സ്റ്റേഷനിൽ വിവേക് എക്സ്പ്രസിൽ നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് ഇവരെ കണ്ടെത്തിയത്. കോയമ്പത്തൂരിലെ രതിനം അറുമുഖൻ റിസർച്ച് & എഡ്യൂക്കേഷണൽ ഫൗണ്ടേഷൻ എന്ന ഏജൻസി ജോലി വാഗ്ദാനം ചെയ്താണ് ഇവരെ കടത്താൻ ശ്രമിച്ചത്.

സംഭവത്തിൽ 4 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ആർ‌.പി‌.എഫും റെയിൽവേ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

Related Stories

No stories found.
Times Kerala
timeskerala.com