
ജബൽപൂർ: മധ്യപ്രദേശിലെ ജബൽപൂരിൽ മനുഷ്യാസ്ഥികൂടം കണ്ടെത്തി(skeleton). ഇന്ന് രാവിലെ പനാഗർ പരിധിയിലെ പരിയാത്ത് നദിയുടെ പോഷകനദിയായ ഖിർഹൈനി നദിക്ക് സമീപത്ത് നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്.
ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് കേസെടുത്ത് നടപടികൾ ആരംഭിച്ചു. അതേസമയം അസ്ഥികൂടം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.