
ന്യൂഡൽഹി: ഡെറാഡൂൺ വിമാനത്താവളത്തിൽ 2019 - 2023 വർഷങ്ങളിൽ നടന്ന വൻ ക്രമക്കേടിൽ സീനിയർ മാനേജരെ സിബിഐ അറസ്റ്റ് ചെയ്തു(fraud). സംഭവത്തിൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ സീനിയർ മാനേജരായ രാഹുൽ വിജയാണ് അറസ്റ്റിലായത്.
ഏകദേശം 232 കോടി രൂപയുടെ പൊതു ഫണ്ട് വകമാറ്റി ചെലവഴിച്ചുവെന്നാരോപിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബില്ലുകളുടെ തനിപ്പകർപ്പ് ഉണ്ടാക്കുക, വ്യാജ സ്വത്തുക്കൾ സൃഷ്ടിക്കുക, കണക്കുകളിൽ തിരിമറി കാണിക്കുക തുടങ്ങിയ കാരണങ്ങളിൽ ഇയാൾക്കെതിരായി തെളിവുകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അതേസമയം, ഈ വർഷത്തെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകളിൽ ഒന്നാണ് നടന്നതെന്ന് സിബിഐ അറിയിച്ചു.