
പർഗാനാസ്: പശ്ചിമ ബംഗാളിൽ ഒരു ഫ്ലാറ്റിൽ നിന്ന് വൻ ആയുധശേഖരം പിടികൂടി(weapons). 16 തോക്കുകളും 904 റൗണ്ട് വെടിയുണ്ടകളുമാണ് കണ്ടെത്തിയത്. ഇവയ്ക്കൊപ്പം ഒരു ലക്ഷം രൂപയും 248 ഗ്രാം സ്വർണ്ണവും 10 കിലോയിലധികം ഭാരമുള്ള പുരാതന നാണയങ്ങളും പോലീസ് പിടിച്ചെടുത്തു.
പിടിച്ചെടുത്ത 16 ആയുധങ്ങളിൽ 5 നീളമുള്ള ആമുകളും ഒരു ആക്ഷൻ പമ്പ് ഗണ്ണും ഒരു ബോൾട്ട് ആക്ഷൻ റൈഫിളും 2 ഡബിൾ ബാരൽ റൈഫിളുകളും ഒരു സിംഗിൾ ബാരൽ റൈഫിൾ എന്നിവ ഉൾപെടുന്നതായാണ് വിവരം.
അതേസമയം ഫ്ലാറ്റ് കൈവശം വച്ചിരുന്ന മധുസൂദനൻ മുഖർജി എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.