കർണാടകയിൽ 35 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു; മൂന്ന് പേർ അറസ്റ്റിൽ | Hubballi Rape Case
ബെംഗളൂരു: ഹുബ്ബള്ളിയിൽ 35 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഗണേഷ്, ശിവാനന്ദ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു (Hubballi Rape Case). അതിക്രമത്തിന്റെ ദൃശ്യങ്ങൾ വാട്‌സ്ആപ്പ് വഴി പ്രചരിപ്പിച്ച പ്രദീപ് എന്നയാളും പിടിയിലായിട്ടുണ്ട്. വെള്ളിയാഴ്ച അർദ്ധരാത്രിയോടെയായിരുന്നു സംഭവം.
ഹുബ്ബള്ളി അംബേദ്കർ ഗ്രൗണ്ടിന് സമീപം നിന്ന യുവതിയെ ഓട്ടോറിക്ഷയിലെത്തിയ ഗണേഷും ശിവാനന്ദയും ചേർന്ന് ബലമായി വാഹനത്തിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. വാഹനത്തിനുള്ളിൽ വെച്ച് യുവതിയെ ലൈംഗികമായി ഉപദ്രവിക്കുകയും നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയും ചെയ്തു. പ്രതികൾ ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ ശേഷം യുവതിയെ വഴിയിൽ ഉപേക്ഷിച്ചു. ഈ വീഡിയോ ദൃശ്യങ്ങൾ പൊതുജനങ്ങൾ പോലീസിന് കൈമാറിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
ആദ്യം യുവതിയെ കണ്ടെത്താൻ പോലീസിന് പ്രയാസമായിരുന്നെങ്കിലും പിന്നീട് നഗരത്തിലെ സിദ്ധാരൂഢ മഠത്തിന് സമീപത്ത് നിന്ന് ഇവരെ കണ്ടെത്തി. കഴിഞ്ഞ ഒന്നര മാസമായി ക്ഷേത്രങ്ങളിലും മറ്റും അഭയം പ്രാപിച്ച് കഴിയുകയായിരുന്നു ഇവർ. പ്രതികളായ മൂന്ന് പേരും ഓട്ടോ ഡ്രൈവർമാരും ദിവസക്കൂലിക്കാരുമാണ്. ലൈംഗിക അതിക്രമം, തട്ടിക്കൊണ്ടുപോകൽ, ഐ.ടി ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. യുവതിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Police in Hubballi, Karnataka, have arrested two men for kidnapping and sexually assaulting a 35-year-old woman in an auto-rickshaw, while a third individual was detained for circulating videos of the assault on WhatsApp. The crime was discovered after members of the public shared the recorded visuals with the police, leading to the identification of the victim who had been seeking shelter near local temples. All three accused, who work as daily-wage laborers and drivers, face charges under sexual assault laws and the IT Act.

