
പട്ന : ബീഹാറിലെ നളന്ദ ജില്ലയിൽ മനുഷ്യത്വത്തെ ഞെട്ടിക്കുന്ന ഒരു ക്രൂര സംഭവം നടന്നതിന്റെ വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. 65 വയസ്സുള്ള ഒരു സ്ത്രീയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. അതിനുശേഷം മൃതദേഹം ഒരു ഗോതമ്പ് വയലിലേക്ക് വലിച്ചെറിഞ്ഞു. വയലിൽ മരിച്ചയാളുടെ മൃതദേഹം കണ്ടെത്തിയതിനെത്തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥയും ഉണ്ടായി. മൃ
മരിച്ചയാൾ ഏകാംഗരസ്രായ് പോലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരിയാണെന്നു പറയപ്പെടുന്നു. മുഖത്ത് പല്ലുകൾ കൊണ്ടുള്ള കടിയേറ്റത്തിന്റെയും ,മൂർച്ചയുള്ള ആയുധം കൊണ്ടുള്ള ആക്രമണത്തിന്റെയും പാടുകൾ കണ്ടെത്തി. 65 വയസ്സുള്ള ഒരു സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. കന്നുകാലികൾക്ക് തീറ്റ എടുക്കാൻ പോയ സ്ത്രീയാണ് ആക്രമണത്തിന് ഇരയായത്.
ഏറെ നേരം കഴിഞ്ഞിട്ടും വീട്ടമ്മയെ കാണാതായതോടെ കുടുംബം നടത്തിയ അന്വേഷണത്തിലാണ് ഗോതമ്പ് പാടത്ത് ഉപേക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.മൃതദേഹം കസ്റ്റഡിയിലെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി ബിഹാർഷരീഫ് സദർ ആശുപത്രിയിലേക്ക് അയച്ചതായും, കേസ് രജിസ്റ്റർ ചെയ്തു പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.