
ഓരോ ദിവസവും വിചിത്രവും രസകരവുമായ നിരവധി വീഡിയോകളാണ്സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ഇവയിൽ പലതും വൈറലാകാറുമുണ്ട്. അത്തരത്തിൽ നെറ്റിസൺസിനെ അമ്പരപ്പിക്കുകയും പൊട്ടിച്ചിരിപ്പിക്കുകയും ചെയ്യുന്ന ഒരു ദൃശ്യമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്: ഒരു മാർക്കറ്റിൽ പുരുഷന്മാരുടെ അടിവസ്ത്രം ഷോപ്പിംഗ് ബാഗാക്കി പച്ചക്കറി വാങ്ങാനെത്തിയ വീട്ടമ്മ!
ഈ വീട്ടമ്മയുടെ 'പുതിയ കണ്ടുപിടിത്തം' കണ്ട് കാഴ്ചക്കാർ അക്ഷരാർത്ഥത്തിൽ അമ്പരന്നുപോയി. പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് പകരം, അടിവശം തുന്നിച്ചേർത്ത ഒരു അടിവസ്ത്രമാണ് അവർ പച്ചക്കറിക്കായി നീട്ടിയത്. കച്ചവടക്കാരൻ യാതൊരു മടിയുമില്ലാതെ അതിൽ പച്ചക്കറി നിറയ്ക്കുന്നതും വീഡിയോയിൽ കാണാം.
കഴുത്തിൽ തൂക്കി നടന്നു!
അടിവസ്ത്രത്തിന്റെ അടിഭാഗം ഭദ്രമായി തുന്നിച്ചേർത്ത ശേഷം, അരക്കെട്ട് വരുന്ന ഭാഗത്ത് രണ്ട് വശങ്ങളിലായി സ്ട്രാപ്പ് തുന്നിച്ചേർത്താണ് ഈ വീട്ടമ്മ അതിനെ ഒരു കഴുത്തിൽ തൂക്കി നടക്കാൻ കഴിയുന്ന 'ക്യാരി ബാഗാക്കി' മാറ്റിയത്. പച്ചക്കറി വാങ്ങിയ ശേഷം ഈ 'വിചിത്ര ബാഗ്' കഴുത്തിൽ തൂക്കി അവർ മാർക്കറ്റിലൂടെ നടന്നുപോകുന്നതും വീഡിയോയിൽ വ്യക്തമാണ്.
പലവിധത്തിൽ പ്ലാസ്റ്റിക് ഒഴിവാക്കാൻ ശ്രമിക്കുന്ന ഈ കാലത്ത്, ഈ വീട്ടമ്മയുടെ 'ബുദ്ധിപരമായ' നീക്കം സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. നിരവധി ലൈക്കുകളും കമന്റുകളുമാണ് ഈ വീഡിയോക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഒരുകൂട്ടം ആളുകൾ വീട്ടമ്മയുടെ ക്രിയാത്മകതയെയും ബുദ്ധിയെയും പ്രശംസിക്കുമ്പോൾ, മറ്റു ചിലർ ചിരിക്കുന്ന ഇമോജികൾ പങ്കുവെച്ചുകൊണ്ട് തങ്ങളുടെ അമ്പരപ്പ് രേഖപ്പെടുത്തുന്നു. എന്തായാലും, ഈ 'അടിവസ്ത്ര ബാഗ്' വീഡിയോ സോഷ്യൽ മീഡിയ കാഴ്ചക്കാർക്കിടയിൽ ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തി വൈറലായി മാറിയിട്ടുണ്ട്.
വീഡിയോ കാണാം...