
പഞ്ചാബ്: വീട്ടിലുണ്ടായ ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്നുണ്ടായ തീപ്പിടിത്തതിൽ ദമ്പതിമാർ മരിച്ചു. പഞ്ചാബിലെ ബർലാന ജില്ലയിലെ മൂം ഗ്രാമത്തിലാണ് ദാരുണ സംഭവം നടന്നത്. ജഗ്‌രൂപ് സിങ് (47), ഭാര്യ അംഗ്രേജ് കൗർ (42) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ചയാണ് സംഭവത്തെ കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരെയും കണ്ടെത്തിയത്.
ജഗ്‌രൂപ് സിങ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഭാര്യ അംഗ്രേജ് കൗറിന്റെ മരണം ആശുപത്രിയിലെത്തിയ ശേഷമാണ് സ്ഥിരീകരിച്ചത്. തീപ്പിടുത്തമുണ്ടായ സമയത്ത് ദമ്പതിമാർ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇരുവരുടെയും മക്കൾ ബന്ധുവിന്റെ വീട്ടിലായിരുന്നു എന്നും പോലീസ് പറഞ്ഞു.