
കോൽക്കത്ത: പശ്ചിമ ബംഗാളിലെ ഹൗറയിൽ വീട്ടിൽ വൻ തീപിടിത്തം. തീപിടിത്തത്തിൽ മൂന്ന് കുട്ടികൾ മരിച്ചു.
ഹൗറയിലെ ഉളുബെറിയയിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയുടെ രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീയണയ്ച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് അധികൃതർ അറിയിച്ചു.